Thursday, March 28, 2024

HomeAmericaലെഗാറ്റോ വാര്‍ഷികവും മ്യൂസിക് ഷോയും നടത്തി

ലെഗാറ്റോ വാര്‍ഷികവും മ്യൂസിക് ഷോയും നടത്തി

spot_img
spot_img

ടൊറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ഓര്‍ക്കസ്ട്ര ആയ ലെഗാറ്റോ കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍, ഈ വര്‍ഷത്തെ വാര്‍ഷികവും മ്യൂസിക് ഷോയും ജൂണ്‍ 25 നു നടത്തി. സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ബൈജു ചാക്കേരി ഉത്ഘാടനം നിര്‍വഹിച്ചു .

ലെഗാറ്റോ ഡയറക്ടര്‍ ബിജോ സെബാസ്റ്റ്യന്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികള്‍ സംഗീതം അഭ്യസിക്കുന്നതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.രണ്ടു മണിക്കൂറോളം കുട്ടികള്‍ മനോഹരമായി പാട്ടുകള്‍ വയലിനില്‍ വായിച്ചു.കുട്ടികളുടെ സഭാകമ്പം മാറ്റി ആത്മവിശ്വാസം ഉള്ളവരായി വളരാനുള്ള പരിപാടികളും ഈ കോണ്‍സെര്‍ട്ടിന്റെ ഭാഗമായിരുന്നു.

സുനില്‍ സെബാസ്റ്റ്യന്‍ റീല്‍ട്ടറും,കനേഡിയന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ ഉം ചേര്‍ന്നാണ് ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തത്,ഈ കൂട്ടായ്മയുടെ ഭാഗമായി നാട്ടിലുള്ള ഒരു കുടുംബത്തിന്റെ വീട് പണിയെയും ഈ പ്രോഗ്രാമിന്റെ ബാക്കിയുള്ള ഫണ്ട് സഹായിക്കുന്നുണ്ട് .നൂറോളം ആളുകള്‍ ഒത്തു ചേര്‍ന്ന ഈ സംഗീത കുടുംബ സംഗമം കുട്ടികള്‍ക്ക് വലിയ പ്രചോദനമായി.വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചു തെരേസ്സ് ജോഷി നന്ദി പറഞ്ഞു.വയലിന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയുള്ള സമ്മര്‍ ക്യാമ്പ് ജൂലൈ 23 നു ടൊറോന്റോയില്‍ ആരംഭിക്കും.ലെഗാറ്റോ വയലിന്‍ 2022-23 അധ്യയന വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ബ്രേക്ഫാസ്റ് കോണ്‍സെര്‍ട്ടോടു കൂടി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments