Friday, April 19, 2024

HomeNewsIndiaമഹാരാഷ്ട്രയില്‍ ട്വിസ്റ്റ്; ശിവസേന വിമത നേതാവ് ഷിന്‍ഡെ മുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്; ശിവസേന വിമത നേതാവ് ഷിന്‍ഡെ മുഖ്യമന്ത്രി

spot_img
spot_img

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും. ഷിന്‍ഡെയ്ക്കൊപ്പം മുംബൈയില്‍ ഗവര്‍ണറെ കണ്ട ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. അധികാരത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് ഫഡ്‌നാവിസ് പ്രഖ്യാപിച്ചെങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശംപ്രകാരം അദ്ദേഹം ഉപമുഖ്യമന്ത്രിയാകും.

”2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിര്‍ത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്.” ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

”ഹിന്ദുത്വത്തെയും വീര്‍ സവര്‍ക്കറെയും എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിര്‍ത്തു. എന്നാല്‍ അയാളെ സഹായിച്ചതിന് ജയിലില്‍ പോയ ഒരാളെ മന്ത്രിയുമാക്കി.” ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

ഒരു ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ ഉദ്ധവ് താക്കറെ നേരത്തെ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. ഫഡ്നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറെ കണ്ട ശേഷമായിരുന്നു നേതാക്കളുടെ വാര്‍ത്താസമ്മേളനം. മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഗവര്‍ണറെ കാണാനെത്തിയത്. തങ്ങള്‍ക്ക് 150 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ ഗവര്‍ണറെ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments