തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയില്‍ ഇത്രയും വിശദമായി മുന്‍പ് ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
രണ്ട് റൗണ്ട് വീതം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തി. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക പുറത്തിറക്കാന്‍ സാധ്യമല്ല.
താനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിറക്കിയത്. മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
14 പേരെ പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യ പ്രതികരണത്തിന് മുതിരരുതായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.