Friday, March 29, 2024

HomeUncategorizedകേന്ദ്രസര്‍ക്കാരിനും കേരളത്തിലെ പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

കേന്ദ്രസര്‍ക്കാരിനും കേരളത്തിലെ പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

spot_img
spot_img

കൊല്ലം : കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും കേരളത്തിലെ പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍.

കേരളത്തിലെ സര്‍ക്കാരിനെതിരാണ് പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും ഏജന്‍സികളും എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പതാകയുടെ എണ്ണം വര്‍ധിപ്പിച്ചത് കൊണ്ട് ദേശീയ ബോധം ഉയരില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ ഘര്‍ തിരംഗ പദ്ധതിക്കെതിരായ പരോക്ഷ വിമര്‍ശനമായിരുന്നു ഇത്. സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു ഹിന്ദു മഹാസഭയും ആര്‍ എസ് എസുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കപട ദേശീയതയും ദേശാഭിമാന ബോധവും ഉയര്‍ത്തി ഇവര്‍ തങ്ങളുടെ കുറവുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് ചെയ്തത് പോലെ, രാജ്യത്തെ വിഭജിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കുന്നവര്‍ക്ക് ഒരുമിച്ചു നില്‍ക്കാനാകുന്നില്ല. പ്രതിപക്ഷത്തിന്റെ അനൈക്യത്തിലാണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എന്തെല്ലാം വിമര്‍ശനം ഉന്നയിച്ചാലും മനുഷ്യന്റെ മനസില്‍ പതിഞ്ഞതാണ് ഇടതുമുന്നണിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരും ഏജന്‍സികളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെയാണ്. ഇങ്ങനെയൊരു പ്രതിപക്ഷമുണ്ടോ? എല്ലാത്തിനോടും നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്. ‘

കേരളത്തില്‍ ഇടത് സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി – യുഡിഎഫ് അപൂര്‍വ്വ ഐക്യമുണ്ട്. ഒരു വശത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ സമരങ്ങളുമായി യുഡിഎഫ് രംഗത്തിറങ്ങുമ്ബോള്‍, മറ്റൊരു വശത്ത് കേന്ദ്ര അധികാരം ഉപയോഗിച്ച്‌ സാമ്ബത്തികമായടക്കം സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണ്, സര്‍ക്കാരിനെതിരായ അതിക്രമങ്ങളെ സിപിഐ ശക്തമായി പ്രതിരോധിക്കും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments