Tuesday, April 22, 2025

HomeUncategorizedപ്രതിശ്രുതവധു പരീക്ഷയില്‍ തോറ്റു; സ്‌കൂളിന് തീയിട്ട് യുവാവിന്റെ പ്രതികാരം

പ്രതിശ്രുതവധു പരീക്ഷയില്‍ തോറ്റു; സ്‌കൂളിന് തീയിട്ട് യുവാവിന്റെ പ്രതികാരം

spot_img
spot_img

കെയ്‌റോ: ഈജിപ്തില്‍ പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതിന് പ്രതികാരമായി സ്‌കൂളിന് തീകൊളുത്തി യുവാവ്. ഈജിപ്ത് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ നാല് ദിവസത്തേക്ക് ജയിലിലടച്ചതായി ഗര്‍ബിയ ഗവര്‍ണറേറ്റ് പൊലീസ് അറിയിച്ചു. സ്‌കൂളില്‍ വലിയ തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ച ഉടനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘവും ഈജിപ്ത് സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രിന്‍സിപ്പാളിന്‍റെയും ടീച്ചര്‍മാരുടെയും ഉള്‍പ്പെടെ രണ്ട് മുറികള്‍ കത്തി നശിച്ചു.

അന്വേഷണത്തില്‍ അടുത്തിടെ യുവാവിന്റെ പ്രതിശ്രുത വധു വാര്‍ഷിക പരീക്ഷകളില്‍ തോറ്റതായി കണ്ടെത്തി. വിശദമായ അന്വേഷണത്തിലും തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലും പ്രതിയായ യുവാവ് കുറ്റം സമ്മതിച്ചു. പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതിന് പ്രതികാരമായാണ് സ്‌കൂളിന് തീയിട്ടതെന്ന് ഇയാള്‍ പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments