Friday, March 29, 2024

HomeUncategorizedപ്ലേ സ്റ്റോറില്‍ 2000 ആപ്പുകള്‍ വിലക്കി ഗൂഗിള്‍

പ്ലേ സ്റ്റോറില്‍ 2000 ആപ്പുകള്‍ വിലക്കി ഗൂഗിള്‍

spot_img
spot_img

പ്ലേസ്റ്റോറില്‍ നിന്ന് 2000 പേഴസണല്‍ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗൂഗിളിന്റെ നടപടി.പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു.

2022 ന്‍റെ തുടക്കം മുതല്‍ ഗൂഗിള്‍ ഇത്തരത്തില്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നുണ്ട്. പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങുന്നവര്‍ ഉപദ്രവിക്കല്‍, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന തരത്തിലുള്ള പണമിടപാട് നടത്തല്‍ എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ഗൂഗിളിന്റെ നീക്കം.

അനിയന്ത്രിതമായ വായ്പാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഇന്ത്യയില്‍ ലോണ്‍ നല്‍കുന്ന ആപ്പുകളെ നീരിക്ഷിച്ച്‌ ഗൂഗിള്‍ നടപടി എടുക്കാന്‍ തുടങ്ങിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments