Friday, March 29, 2024

HomeUncategorizedഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ...

ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം – ശ്രീ എൽദോസ് കുന്നപ്പിള്ളി

spot_img
spot_img

ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും, പെരുമ്പാവൂരിന്റെ ജനപ്രിയ എംഎൽഎ യും, കേരളനിയമസഭയിലെ മിന്നും താരവുമായ ശ്രീ എൽദോസ് കുന്നപ്പിള്ളി പ്രസ്ഥാപിച്ചു. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനവും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഗാന്ധിജിയും സുബാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്റുവും, വല്ലഭായി പട്ടേലും ആസാദും ഒക്കെ കൊളുത്തി തന്ന ദീപശിഖയുമായിട്ടാണ് ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അണികളായ നാം ഓരോരുത്തരും മുന്നോട്ടു പോകുന്നത്. ആ ഐക്യവും ഒത്തൊരുമയും സമാധാനവും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അധികാരത്തിൽ കടിച്ചുതൂങ്ങി അസമാധാനവും, അരാജകത്വവും, വർഗ്ഗീയ വിദ്വേഷങ്ങളും വളർത്തി രാജ്യത്തെ രണ്ടാക്കാൻവേണ്ടിയുള്ള ശ്രമമാണ്  നടന്നുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യം പറയാതിരിക്കാൻ വയ്യാ.

അമേരിക്കയുടെ ചരിത്രത്തെക്കാൾ കൂടുതൽ ചരിത്രം നമ്മുടെ ഇൻഡ്യാ മഹാരാജ്യത്തിന് പറയുവാൻ കഴിയും. ആ ചരിത്രത്തിൽ നമ്മുടെ രാജ്യത്തെ പല നിർണായക ഘട്ടത്തിലും മുന്നോട്ടു കൊണ്ടുപോയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപീകരണം മുതലുള്ള ചരിത്രം ആണ് . പക്ഷേ ഇന്ന് നരേന്ദ്രമോദിയും കൂട്ടരും ആ ചരിത്രം വളച്ചൊടിക്കുന്നു. രാജ്യസഭയിലും ലോകസഭയിലും പ്രതിഷേധിക്കുന്ന കോൺഗ്രസ് അംഗങ്ങളെ, അവർക്ക് പറയാനുള്ള സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണ് നരേന്ദ്രമോദിയുടെ ഗവർമെൻറ് ചെയ്യുന്നത്. കേരളത്തിലും കേന്ദ്രത്തിലും ഇന്ന് ജനങ്ങൾക്ക് പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു.. പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു.. സംഘടിക്കാനുള്ള സ്വാതന്ത്ര്യം റദ്ദാക്കുന്നു ഈ നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യങ്ങൾ വീണ്ടെടുക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തിയാർജിച്ച് മുന്നോട്ട് വരണം എന്നുള്ള കാര്യം എൽദോസ് കുന്നപ്പിള്ളി ആവേശകരമായ തന്റെ പ്രസംഗത്തിലൂടെ ഉദാഹരണ സഹിതം വ്യക്തമാക്കി.

ജീവിതം അമേരിക്കയിൽ ആണെങ്കിലും നിങ്ങളുടെ മനസ്സ് മുഴുവൻ കേരളത്തിലാണ് എന്നതിന്റെ തെളിവാണ്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ നെഞ്ചോട് ചേർത്തുവെച്ചുകൊണ്ട് ഈ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുവാനായി വൻ ജനാവലി ഇവിടേക്ക് കടന്നുവന്നത്.

ഈ ചാപ്റ്ററിന്റെ ശക്തനായ പ്രസിഡന്റ് സാബു സ്കറിയായുടെ ശക്തമായ നേതൃത്വത്തിൽ ഐ ഓ സി പെൻസിൽവാനിയാ ചാപ്റ്റർ കോൺഗ്രസ്സ് ദേശീയ പ്രസ്ഥാനത്തിന്റെ അഭിമാനമായി വളരെയട്ടെയെന്ന്    ആശംസിച്ചതിനോടൊപ്പം,  രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയ, രക്തം നൽകിയ, വിയർപ്പ് നൽകിയ ധീരദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട്.. രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്ന സൈനികരെ നന്ദിയോടെ സ്മരിച്ചുകൊച്ചുകൊണ്ടുമാണ് എൽദോസ് കുന്നപ്പിള്ളി ആണ് MLA തന്റെ പ്രസംഗം അവസാനിപ്പിച്ചത്..

ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡൻറ് സാബു സ്കറിയാ അധ്യക്ഷതവഹിച്ചു. ഐഒസി മുൻ പ്രസിഡൻറ് സന്തോഷ് ഏബ്രഹാം എൽദോസ് കുന്നപ്പിള്ളിയെ സദ്ദസ്സിന് പരിചയപ്പെടുത്തി. പെൻസിൽവേനിയ ചാപ്റ്റർ മുൻ ട്രഷറർ ആയി പ്രവർത്തിച്ചിരുന്ന ഈപ്പൻ ഡാനിയേലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡൻറ് ലീലാ മാരേട്ട്, പെൻസിൽവാനിയ ചാപ്റ്റർ ചെയർമാൻ ജോസ് കുന്നേൽ, ചാപ്റ്റർ ജനറൽ സെക്രട്ടറി കൊച്ചുമോൻ വയലത്ത്, മസ്കറ്റ് ഐഒസി ലീഡർ സിദ്ദീഖ് ഹസൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുന്നപ്പിള്ളിയെ സന്തോഷ് ഏബ്രഹാമും, ലീല മാരേട്ടിനെ രാജു ശങ്കരത്തിലും, സാബു സ്കറിയായെ ജെയിംസ് പീറ്ററും, ജോസ് കുന്നേലിനെ ജീമോൻ ജോർജ്ജും, സിദ്ദീഖ് ഹസനെ ലിബിൻ പുന്നശ്ശേരിയും, ജോർജ് ഓലിക്കലിനെ ഫിലിപ്പോസ് ചെറിയാനും, കൊച്ചുമോൻ വയലത്തിനെ സജി ബേബിയും ഷാൾ അണിയിച്ചു സ്വീകരിച്ചു. ഐ ഓ സി പെൻസിൽവാനിയാ ചാപ്റ്ററിന്റെ പ്രത്യേക ഉപഹാരം ബഹുമാനപ്പെട്ട കുന്നപ്പിള്ളിയ്ക്ക് ജോബി ജോർജ്ജ് സമ്മാനിച്ചു.

റെയ്ച്ചൽ ഉമ്മൻ യുഎസ് നാഷണലാന്തവും, അബിയ മാത്യു ഇന്ത്യൻ നാഷണലാന്തവും ആലപിച്ച യോഗത്തിന് കൊച്ചുമോൻ വയലത്ത് സ്വാഗതവും, ജീമോൻ ജോർജ്ജ് കൃതഞ്ജതയും പറഞ്ഞു. ട്രഷറാർ ജോർജ് ഓലിക്കൽ ആയിരുന്നു പ്രോഗ്രാം എംസി.

കലാരംഗത്തെ മികച്ച സേവനത്തിനു നൂപുര ഡാൻസ് അക്കാദമി പ്രിൻസിപ്പൽ അജി പണിക്കർക്ക് എൽദോ കുന്നപ്പിള്ളിയും, ജോസ് കുന്നേലും ചേർന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. ലീല മാരേട്ട് അജി പണിക്കരെ പൊന്നാട അണിയിച്ചു.

പൊതു സമ്മേളനത്തിന് ശേഷം അജി പണിക്കരുടെ നൂപുര ഡാൻസ് അക്കാദമിയുടെ ഓപ്പണിംഗ് ഡാൻസോടുകൂടി കൾച്ചറൽ പ്രോഗ്രാം ആരഭിച്ചു. തോമസുകുട്ടി വർഗീസ് , സുനിത അനീഷ് എന്നിവർ എം.സി മാരായി കലാപരിപാടികളുടെ വിജയത്തിന് ചുക്കാൻപിടിച്ചു.

സജോ ജോയ് ആൻഡ് ടീം അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, അഞ്ജലി ബിനു (സിനിമാറ്റിക് ഡാൻസ്), മഹിമ പാറപ്പുറത്ത് (ക്ലാസിക്കൽ ഡാൻസ്) ഹാന പണിക്കർ (ക്ലാസിക്കൽ ഡാൻസ്) അൻസാ ജോർജ് ( സിനിമാറ്റിക്ക് ഡാൻസ്) എന്നിവ മികവുറ്റ ദൃശ്യ വിരുന്നൊരുക്കി

ഫ്യൂഷൻ മ്യൂസിക് , മലയാളം ഗാനങ്ങൾ എന്നിവ ഉൾപ്പെടുത്തി മാനവ് സുരേഷ് അവതരിപ്പിച്ച ഇൻസ്ട്രമെന്റ് മ്യൂസിക്, നിമ്മി ദാസ്, ഡോക്ടർ ആനി എബ്രഹാം എന്നിവർ ചേർന്നവതരിപ്പിച്ച മോഹിനിയാട്ടം എന്നിവ കാണികളെ ഏറെ ആകർഷിച്ചു. സാബു പാമ്പാടി, ജെസ്ലിൻ സാബു, റേച്ചൽ ഉമ്മൻ, സൂസൻ, അഭിയ മാത്യു, അനൂപ് , അൻസു വർഗീസ്, കെവിൻ വർഗീസ്, ഹിൽഡ സുനിൽ എന്നിവരുടെ ശ്രവണ സുന്ദരമായ ഗാനങ്ങൾ ശ്രോതാക്കൾ കരഘോഷത്തോടുകൂടി സ്വീകരിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾ വിഭവസമൃദ്ധമായ അത്താഴവിരുന്നോടുകൂടി വിജയകരമായി പര്യവസാനിച്ചു.

റിപ്പോർട്ട്: രാജു ശങ്കരത്തിൽ, പി.ർ.ഒ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments