Thursday, March 28, 2024

HomeWorldEuropeബ്രിട്ടിഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

ബ്രിട്ടിഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

spot_img
spot_img

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ ബ്രിട്ടിഷ് രാജാവായി അധികാരമേറ്റു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.

 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 2.30നാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ സെന്‍റ് ജെയിംസ് കൊട്ടാരത്തില്‍ നടന്നത്. 200 ഓളം വിശിഷ്ടാതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.

രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്‍റര്‍ബറി ആര്‍ച്ച്‌ബിഷപ്പും അടങ്ങുന്ന അക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് രാജാവായി ചാള്‍സ് മൂന്നാമനെ പ്രഖ്യാപിച്ചത്.

വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും, അമ്മയുടെ പാത പിന്തുടര്‍ന്ന് ജീവിതാവസാനം വരെ രാജ്യത്തെ സേവിക്കുമെന്നും സിംഹാസനാവകാശിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം നടത്തിയ അഭിസംബോധനയില്‍ ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. കുടുംബത്തോടും രാജ്യത്തോടുമുള്ള സ്നേഹവും ആദരവും തന്നെ പഠിപ്പിച്ചത് തന്റെ പ്രിയപ്പെട്ട അമ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഷേക്സ്പിയര്‍ നാടകമായ ഹാമ്ലെറ്റിലെ വരികള്‍ സ്ഥാനാരോഹണ ചടങ്ങില്‍ ചാള്‍സ് മൂന്നാമന്‍ ഉദ്ധരിച്ചു. ഭാവിയിലേക്ക് നന്മയുടെ മാലാഖമാര്‍ വഴികാട്ടും. രാജ്യത്തിന്റെ അന്തസ്സും ഭരണഘടനാ തത്വങ്ങളും അനുസരിച്ച്‌ ദൈവം അനുവദിക്കുന്ന കാലത്തോളം ചുമതലകള്‍ നിറവേറ്റുമെന്നും ചാള്‍സ് മൂന്നാമന്‍ പറഞ്ഞു.

അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ യുകെയില്‍ പത്തുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments