Thursday, March 28, 2024

HomeAstrologyചന്ദ്രബോസ് വധം: ശിക്ഷയിൽ ഇളവ് തേടിയുള്ള പ്രതി നിസാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ചന്ദ്രബോസ് വധം: ശിക്ഷയിൽ ഇളവ് തേടിയുള്ള പ്രതി നിസാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

spot_img
spot_img

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് പ്രതിയായ വ്യവസായി മുഹമ്മദ് നിസാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി.

നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചു. ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല.

തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവില്‍ ഇളവു തേടിയാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments