Friday, July 12, 2024

HomeUncategorizedബര്‍ഗറിലും പീസയിലും പ്രത്യുത്പാദനത്തെ ഗുരുതരമായി ബാധിക്കുന്ന മായം കലര്‍ന്നിരിക്കുന്നതായി കണ്ടെത്തല്‍

ബര്‍ഗറിലും പീസയിലും പ്രത്യുത്പാദനത്തെ ഗുരുതരമായി ബാധിക്കുന്ന മായം കലര്‍ന്നിരിക്കുന്നതായി കണ്ടെത്തല്‍

spot_img
spot_img

വാഷിംഗ്ടണ്‍: ബര്‍ഗറിലും പീസയിലും പ്രത്യുത്പാദനത്തെ ബാധിക്കുന്ന മായം കലര്‍ന്നിരിക്കുന്നതായി കണ്ടെത്തല്‍. പ്ലാസ്റ്റിക്കിനെ മൃദുവാക്കാന്‍ ഉപയോഗിക്കുന്ന ഫാലേറ്റ്‌സ് (ജവവേമഹമലേ) എന്ന കെമിക്കലിന്റെ സാന്നിധ്യം വന്‍കിട ബ്രാന്‍ഡുകളുടെ ബര്‍ഗര്‍, പിസ, ചിക്കന്‍ വിഭവങ്ങള്‍ പോലുള്ളവയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുതിയ പഠനം.

ഫ്രൈസ്, ചിക്കന്‍ നഗെറ്റ്‌സ്, ചിക്കന്‍ ബരിറ്റോസ്, ചീസ് പിസാ തുടങ്ങി അറുപത്തിനാലോളം ഭക്ഷണ സാമ്പിളുകളാണ് ഗവേഷകര്‍ പരിശോധനയ്‌ക്കെടുത്തത്. ഇവയില്‍ എണ്‍പതുശതമാനത്തോളം ഭക്ഷണത്തിലും ഡിഎന്‍ബിപി എന്ന ഫാലേറ്റ് കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. എഴുപതു ശതമാനത്തോളം ഡിഇഎച്ച്പി എന്ന ഫാതലേറ്റും കണ്ടെത്തുകയുണ്ടായി.

ചിക്കന്‍ ബരിറ്റോസ്, ചീസ് ബര്‍ഗര്‍ തുടങ്ങിയവയില്‍ കൂടിയ അളവിലും ചീസ് ബര്‍ഗറില്‍ കുറഞ്ഞ അളവിലുമാണ് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇരു കെമിക്കലുകളും പ്രത്യുപാദനത്തെ വരെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പഠനത്തില്‍ പറയുന്നു.

സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, ഡിറ്റര്‍ജന്റ്, ഡിസ്‌പോസിബിള്‍ ഗ്ലൗവ്‌സ്, ഫുഡ് പാക്കേജുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നവയാണ് ഫാലേറ്റുകള്‍. പ്ലാസ്റ്റിക്കിനെ മൃദുവും വഴക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നവയാണ് ഇവ. പ്രത്യുപാദനത്തെ ബാധിക്കുന്നതു കൂടാതെ ആസ്ത്മ, തലച്ചോറ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയും ഈ കെമിക്കല്‍ മൂലം ഉണ്ടായേക്കാമെന്ന് പഠനത്തില്‍ പറയുന്നു.

ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാല, സൗത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബോസ്റ്റണ്‍ സര്‍വകലാശാല, ഹാര്‍വാഡ് സര്‍വകലാശാല തുടങ്ങിയവയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ജേര്‍ണല്‍ ഓഫ് എക്‌സ്‌പോഷര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എപിഡെമിയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments