Tuesday, April 16, 2024

HomeNewsIndiaരാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ബി.ജെ.പി ഇതര സര്‍ക്കാര്‍ വരും: ഖാര്‍ഗെ

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ബി.ജെ.പി ഇതര സര്‍ക്കാര്‍ വരും: ഖാര്‍ഗെ

spot_img
spot_img

ഹൈദരാബാദ്: രാജ്യത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഹൈദരാബാദില്‍ തന്റെ ആദ്യ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, പക്ഷേ ഗുജറാത്തിലേത് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് മോര്‍ബിയില്‍ തകര്‍ന്നു വീണത് പോലുള്ള നിരവധി പാലങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനിയും സമയമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനേയും അദ്ദേഹം വിമര്‍ശിച്ചു. മോദിയും കെ.സി.ആറും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. നമുക്ക് അവരിരുവരും ഒരു പോലെയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പമെന്ന് പറയുകയും അതേസമയം നിര്‍ണായക ബില്ലുകളില്‍ പാര്‍ലമെന്റില്‍ ബി.ജെ.പിയെ പിന്തുണക്കുന്ന സമീപനമാണ് ചന്ദ്രശേഖര്‍ റാവു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ബി.ജെ.പിയെ എതിര്‍ക്കുന്നവരാണെങ്കില്‍ അവര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങളെയും മുത്തലാഖിനെയും പിന്തുണച്ചതെന്തിനാണെന്നും ഖാര്‍ഗെ ചോദിച്ചു.

ആരെങ്കിലും രാജ്യത്ത് ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കുമെങ്കില്‍ അത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും, നമുക്കത് സാധിക്കും, നമുക്ക് അതിനുള്ള കരുത്തുണ്ട്ഖാര്‍ഗെ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments