Sunday, November 27, 2022

HomeUncategorizedഇമ്രാന്‍ അപകട നില തരണം ചെയ്തു

ഇമ്രാന്‍ അപകട നില തരണം ചെയ്തു

spot_img
spot_img

ഇസ്ലാമാബാദ്: രഷ്‌ട്രീയ പൊതുയോത്തിനി‌ടെ വെടിയേറ്റ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രിവൃത്തങ്ങള്‍.

ഇന്നലെ വൈകുന്നേരമാണ് അദ്ദേഹത്തിനു വെടിയേറ്റത്. വലതു കാലില്‍ തുളച്ചുകയറിയ രണ്ട് വെടിയുണ്ടകളും നീക്കം ചെയ്തു. അസ്ഥിയില്‍ വെടിയുണ്ട തുളച്ചിട്ടുണ്ടെന്നു ഡോക്റ്റര്‍മാര്‍. പരുക്ക് ഗുരുതരമാണ്. പക്ഷേ, ആശങ്കപ്പെടാനില്ല- അദ്ദേഹത്തെ ചികിത്സിക്കുന്ന ഷൗക്കത്ത് ഖാനൂന്‍ ക്യാന്‍സര്‍ സെന്ററിലെ വിദഗ്ധര്‍ അറിയിച്ചു.


അതിനിടെ ഇമ്രാനു നേരേ വെടിയുതിര്‍ത്ത മുസാം നവാസിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. രാഷ്‌ട്രീയ ഗൂഢാലോചന നടത്തി ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തുക തന്നെയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. ജനങ്ങളെ തെറ്റായ വഴിയിലേക്കാണു ഇമ്രാന്‍ നയിക്കുന്നതെന്നും മുസാം നവാസ് പറഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments