Friday, March 29, 2024

HomeUS Malayaleeപാസ്റ്റര്‍ കെ.സി. തോമസിന് ഐപിസി ഗ്ലോബല്‍ മീഡിയ പുരസ്‌കാരം

പാസ്റ്റര്‍ കെ.സി. തോമസിന് ഐപിസി ഗ്ലോബല്‍ മീഡിയ പുരസ്‌കാരം

spot_img
spot_img

തിരുവല്ല : ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2021 ലെ പുരസ്‌കാരത്തിന് പാസ്റ്റര്‍ കെ.സി. തോമസ് അര്‍ഹനായി.
പെന്തെക്കോസ്തു സഭകളുടെ വളര്‍ച്ചയ്ക്കും എഴുത്തുമേഖലയിലും സുവിശേഷ പ്രസംഗ രംഗത്തുമുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ ലോകമെങ്ങുമുള്ള പെന്തക്കൊസ്തു മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍.

ചെയര്‍മാന്‍ സി.വി.മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജനറല്‍ കൗണ്‍സിലാണ് പാസ്റ്റര്‍ കെ.സി.തോമസിനു അവാര്‍ഡിന് തെരെഞ്ഞെടുത്തത്.

രക്ഷാധികാരി പാസ്റ്റര്‍ കെ.സി.ജോണ്‍, വൈസ് ചെയര്‍മാന്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, ജന.സെക്രട്ടറി സജി മത്തായി കാതേട്ട്, സെക്രട്ടറിമാരായ പാസ്റ്റര്‍ രാജു ആനിക്കാട്,
ഷിബു മുള്ളംകാട്ടില്‍, ട്രഷറാര്‍ ഫിന്നി പി. മാത്യു, ജന. കോര്‍ഡിനേറ്റര്‍ ടോണി ഡി ചെവ്വൂക്കാരന്‍, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, റോയി വാകത്താനം, രാജന്‍ ആര്യപ്പള്ളില്‍, കുര്യന്‍ ഫിലിപ്പ് ചിക്കാഗോ തുടങ്ങിയവര്‍ അവാര്‍ഡ് നിര്‍ണ്ണയ യോഗത്തില്‍ പങ്കെടുത്തു. പുരസ്‌കാരം ജനുവരിയില്‍ കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ചു കൂടുന്ന സമ്മേളനത്തില്‍ സമ്മാനിക്കും.

അര നൂറ്റാണ്ടുകാലമായി സഭാ ശുശ്രൂഷയിലും എഴുത്തുമേഖലയിലും പ്രസംഗ രംഗത്തും നിറ സാന്നിധ്യമായി നിലകൊള്ളുന്ന പാസ്റ്റര്‍ കെ.സി.തോമസ് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് 25 പുസ്തകള്‍ എഴുതി പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ 50 മത്തെ പുസ്തകം ആത്മകഥയായി ഫെബ്രുവരിയില്‍ പുറത്തിറങ്ങും. തെന്നിക്കാറ്റ് മാസികയുടെ പത്രാധിപരാണ്.

സയന്‍സില്‍ ബിരുദം നേടിയ ശേഷം സുവിശേഷ വേലയ്ക്കായി സമര്‍പ്പിക്കുകയും വടവാതൂര്‍ ഷാലോം ബൈബിള്‍ കോളേജില്‍ വേദ പഠനം പൂര്‍ത്തികരിക്കയും ചെയ്തു.
കണ്‍വന്‍ഷന്‍ പ്രസംഗകന്‍, ബൈബിള്‍ കോളേജ് അദ്ധ്യാപകന്‍, ടി.വി.പ്രഭാഷകന്‍, സഭാ നേതാവ് എന്നീ നിലകളിലും പാസ്റ്റര്‍ കെ.സി.തോമസ് ശ്രദ്ധേയനാണ്.
ഐ.പി.സി സ്റ്റേറ്റ് പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, പി വൈ പി എ സ്റ്റേറ്റ് പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളില്‍ സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

പേരൂര്‍ക്കട ഐ.പി.സി സഭയുടെ സ്ഥാപകനും സീനിയര്‍ പാസ്റ്ററുമാണ്.
ഭാര്യ: റെയിച്ചല്‍ തോമസ്.
മക്കള്‍: സൂസന്‍ ബോബി തോമസ്, റ്റൈറ്റസ് തോമസ്, ഫേബ ഷിജോ വൈദ്യന്‍, ശേബ സാബു ആര്യപ്പള്ളില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments