Thursday, March 28, 2024

HomeUS Malayaleeഷീല ചെറുവിന് ഫൊക്കാന 'വുമണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം

ഷീല ചെറുവിന് ഫൊക്കാന ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം

spot_img
spot_img

ഫ്‌ളോറിഡ: ഫൊക്കാന ‘വുമണ്‍ ഓഫ് ദി ഇയര്‍’ ആയി ഷീല ചെറു തിരഞ്ഞെടുക്കപ്പെട്ടതായി ഫൊക്കാന പ്രസിഡന്റ് ജേക്കബ്ബ് പടവത്തില്‍ അറിയിച്ചു.

ഷീല ചെറുവിന്റെ ആത്മാര്‍ത്ഥത നിറഞ്ഞതും അര്‍പ്പണബോധത്തോടെയുമുള്ള സാമൂഹിക സേവനവും, തനതായ വ്യക്തിമുദ്ര പതിപ്പിച്ചതുമായ നേതൃത്വഗുണങ്ങളുമാണ് വുമണ്‍ ഓഫ് ദി ഇയര്‍ആയി തിരഞ്ഞെടുക്കാന്‍ കാരണഭൂതമായതെന്നു ഫൊക്കാന പ്രസിഡന്റിനോടൊപ്പം ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ എബ്രഹാം കളത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് കെ.ആര്‍.കെ, ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബോബി ജേക്കബ്ബ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജോസഫ് കുരിയപ്പുറം എന്നിവര്‍ പറഞ്ഞു.

സ്ത്രീകളെ ഫൊക്കാന എക്കാലവും പ്രോത്സാഹിപ്പിക്കുകയും, ബഹുമാനിക്കുകയും ചെയ്തിട്ടുള്ളതായും എല്ലാ സ്ത്രീ ജനങ്ങള്‍ക്കും ഫൊക്കാനയുടെ വുമണ്‍സ് ഡേ ആശംസകള്‍ അറിയിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments