തിരുവനന്തപുരം: ഒഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് യൂ എസ് എ നാഷണല്‍ കമ്മിറ്റി ചെയര്‍മാനായി ജെയിംസ് കൂടലിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നിയമിച്ചു.
ബേബി മണക്കുന്നേല്‍ പ്രസിഡൻ്റും ജീമോൻ റാന്നി ജനറൽ സെക്രട്ടറിയും സന്തോഷ് ഏബ്രഹാം ട്രഷററും ആകും.
മറ്റ് ഭാരവാഹികള്‍: ഹരി നമ്പൂതിരി, ബോബന്‍ കൊടുവത്ത്, ഷാലു പുന്നൂസ് , സജി എബ്രഹാം (വൈസ് പ്രസിഡന്റുമാര്‍), രാജേഷ് മാത്യു, ഷാജന്‍ അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്ജ് (സെക്രട്ടറിമാര്‍),
ചെയര്‍പേഴ്സണ്‍സ്: പി. പി. ചെറിയാന്‍ (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), മിലി ഫിലിപ്പ് (വനിതാ വിങ്), കൊച്ചുമോന്‍ വയലത്ത് (യൂത്ത് വിങ്), ടോം തരകന്‍ (സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ).
എക്‌സിക്യൂട്ടിവ് കമ്മിറ്റി: ജിനേഷ് തമ്പി, അജയ് അലക്‌സ്, അലക്സാണ്ടര്‍ യോഹന്നാന്‍, തോമസ് ജോര്‍ജ്ജ്, ബിജു ജോര്‍ജ്ജ്, വര്‍ഗീസ് തോമസ്, രഞ്ജിത്ത് ലാല്‍.
സതേണ്‍ റീജിയന്‍ പ്രസിഡന്റായി സജി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറിയായി വാവച്ചന്‍ മത്തായി, ട്രഷറര്‍ ആയി സക്കറിയ കോശി എന്നിവരെയും നോര്‍ത്തേണ്‍ റീജിയനില്‍ നിന്ന് അലന്‍ ജോണ്‍ ചെന്നിത്തല (പ്രസിഡന്റ്), സജി കുര്യന്‍ (ജനറല്‍ സെക്രട്ടറി), ജീ മുണ്ടക്കല്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി ഭാരവാഹികളെ അഭിനന്ദിക്കുന്നതിനൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി കെ. സുധാകരന്‍ പറഞ്ഞു. പുതിയ നേതൃനിരയ്ക്ക് ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസകള്‍ നേര്‍ന്നു.