Friday, July 12, 2024

HomeUS Malayaleeമുപ്പതു വയസിന്റെ നിറവില്‍ പുതു നേതൃത്വവുമായി കേരളാ ലിറ്റററി സോസൈറ്റി

മുപ്പതു വയസിന്റെ നിറവില്‍ പുതു നേതൃത്വവുമായി കേരളാ ലിറ്റററി സോസൈറ്റി

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ്: ഡാളസിലെ പ്രവാസി എഴുത്തുകാരുടെ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിക്ക് മുപ്പതു വയസ്സ്. പിറന്നു വീണനാട്ടില്‍ നിന്നും ഏഴുകടലുകള്‍ക്കിപ്പുറത്ത് അമേരിക്കയെന്ന സ്വപ്നഭൂമിയില്‍ പറിച്ചുനടപ്പെട്ട മലയാളി സമൂഹത്തില്‍ നിന്നും മലയാണ്മയോടുള്ള സ്മരണയും മാതൃഭാഷയോടും ഉള്ള സ്‌നേഹവും മനസ്സിലുള്ള ഏതാനും മഹദ് വ്യക്തികള്‍ അടിസ്ഥാനശിലപാകിയ ഈ സംഘടയുടെ പുതിയ പ്രസിഡന്റായി മാര്‍ച്ച് 26 ശനിയാഴ്ച കേരള അസ്സോസ്സിയേഷന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ വച്ചു ശ്രീമതി അനുപാ സാം ചുമതലയേറ്റു.

ശക്തമായ വനിതാ പ്രാതിനിധ്യമുള്ള പുതിയ പ്രവര്‍ത്തകസമിതിയിലെ സെക്രട്ടറി മീനു എലിസബത്തും, ജോയിന്റ് സെക്രട്ടറി എംപി ഷീലയുമാണു. ഷാജു ജോണ്‍ ട്രഷറാറായും സിജു വി ജോര്‍ജ്ജ് വൈസ് പ്രസിഡന്റായും, സി.വി ജോര്‍ജ്ജ് ജോയിന്റ് ട്രഷറാറായും അടുത്ത രണ്ടു വര്‍ഷം പ്രവര്‍ത്തിക്കും.

പുതിയ തലമുറയിലെ എഴുത്തുകാരുടെ സാന്നിദ്ധ്യസഹകരണങ്ങള്‍ ഉറപ്പു വരുത്തി മുന്‍പോട്ടു പോകുവാന്‍ ഈ സംഘടന ശ്രമിക്കുമെന്നു നവ നേതൃത്വം അറിയിച്ചു. കൂടാതെ പ്രായഭേദമന്യെ ഡാലസ്സിലെ എല്ലാ സാഹിത്യകുതുകികളെയും ഇംഗ്ലീഷ്, മലയാളം എഴുത്തുകാരെയും കെ.എല്‍.എസ് അംഗങ്ങളാകാന്‍ കെ എല്‍ എസ് പ്രവര്‍ത്തകസമിതി സ്വാഗതം ചെയ്യുന്നുവെന്നും പറയുകയുണ്ടായി.

2020-2021 വര്‍ഷങ്ങളിലെ പ്രസിഡന്റ് .സിജു വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 2020-21 പ്രവര്‍ത്തകസമിതി ചാരിതാര്‍ത്ഥ്യത്തോടെ അരങ്ങൊഴിയുമ്പോള്‍ കോവിഡ് മഹാമാരി പൊതുവെ സംഘടനാ പ്രസ്ഥാനങ്ങളെ തളര്‍ത്തി ഉറക്കിയ ഈ കാലയളവില്‍ സൂം മാധ്യമത്തിലൂടെ എല്ലാ മാസവും സാഹിത്യ പരിപാടികള്‍ ഉണര്‍വ്വോടെ സംഘടിപ്പിക്കാന്‍സാധിച്ചു വെന്നു സ്ഥാനം ഒഴിഞ്ഞ പ്രവര്‍ത്തക സമതി ശുഭപ്രതീക്ഷ പങ്കു വെച്ചു. കെ.എല്‍.എസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments