ഹൂസ്റ്റൺ :മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ 2022-23 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മാര്‍ച്ച് 26 ശനിയാഴ്ച നടന്ന പൊതുയോഗത്തിൽ പ്രസിഡന്റായി സുബിന്‍ ബാലകൃഷ്ണന്‍, സെക്രട്ടറിയായി ലക്ഷ്മി ഹരിദാസ്, ട്രഷററായി സുധീര്‍ ശങ്കുണ്ണി എന്നിവരെയും മറ്റ് ഭാരവാഹികളായി ആറു പേരെയും തിരഞ്ഞെടുത്തു . ട്രസ്റ്റീ ബോര്‍ഡിലേക്ക് മുന്‍ അംഗങ്ങളായ രഞ്ജിത്ത് നായര്‍, സോജന്‍ ആന്റണി എന്നിവര്‍ക്കൊപ്പം പ്രദീപ് കുമാറിനെയും നാമനിര്‍ദ്ദേശം ചെയ്യുകയും പൊതുയോഗം അത് അംഗീകരിക്കുകയും ചെയ്തു.
പുതിയ പ്രസിഡണ്ട് സുബിന്‍ ബാലകൃഷ്ണന്‍ ഈ വര്‍ഷത്തെ പ്രധാന പരിപാടികളായ സ്‌കോളര്‍ഷിപ്പ് വിതരണം, ഏപ്രില്‍ 23 ന് പിക്‌നിക്, ആഗസ്റ്റ് മാസം ഓണാഘോഷം, ഒക്ടോബര്‍ 29 ന് കലാവിരുന്ന്, ചെസ്സ്, ബാറ്റ്മിന്റന്‍ മല്‍സരങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികൾ വളരെ വിപുലമായ രീതിയില്‍ തന്നെ നടത്തുവാന്‍ എല്ലാ അംഗങ്ങളുടേയും പിന്തുണ അഭ്യർത്ഥിച്ചു.
മുന്‍ പ്രസിഡണ്ട് അനില്‍ വട്ടാളയ് നാളിതുവരെ നടത്തിയ പരിപാടികളുടെ അവലോകനം നടത്തി . വര്‍ഷങ്ങളായി നടത്തിവരുന്ന കേരളാ സ്‌കോളര്‍ഷിപ്പ് ഇനിയും കൂടുതല്‍ പാവപ്പെട്ടവരിലേക്ക് എത്തിക്കണമെന്നും ഈ സ്‌കോളര്‍പ്പിന്റെ
കര്‍മ പരിപാടികളെക്കുറിച്ചും കോഡിനേറ്റര്‍ കൂടി ആയിരുന്ന ജോളി ജയിംസ് വാചാലനായി. സ്‌കോളര്‍ഷി പ്പ്കമ്മിറ്റിയിലേക്ക് വീണ്ടും ജോളി ജയിംസ് ഷൈജ അബ്രഹാം, രഞ്ജിത് കൊണ്ടൊത്ത് എന്നിവരെയും കമ്മറ്റി അംഗങ്ങളായി കിരണ്‍ ഡേ, സന്തോഷ് വി, വിനീതാ വാസുദേവന്‍, ലക്ഷ്മി പീറ്റര്‍, ബിനു വര്‍ഗീസ്, സൂര്യ ഇല്ലിക്കല്‍ തുടങ്ങിയവരും ചുമതലയേറ്റു.
യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് പുതിയ കമ്മറ്റിയുടെ ശുഭാരംഭമായി.