Monday, July 22, 2024

HomeUS Malayalee32-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ചിക്കാഗോയില്‍

32-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ചിക്കാഗോയില്‍

spot_img
spot_img


ചിക്കാഗോ: വടക്കേ അമേരിക്കന്‍ മലയാളി വോളിബോളിന്‍റെ ഈറ്റില്ലമായ ചിക്കാഗോയുടെ മണ്ണില്‍ 32-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റിന് മെയ് 29 ഞായറാഴ്ച കൊടി ഉയരുന്നു .

ഇന്ത്യന്‍ വോളിബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ജിമ്മി ജോര്‍ജ് എന്ന അതുല്യപ്രതിഭയുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടത്തിവരുന്ന ഈ വോളിബോള്‍ മാമാങ്കം ഈ വര്‍ഷം ചിക്കാഗോയില്‍(Harper College Volleyball Indoor Stadium (Harper College 1200, West Algonquin Road, Palatine, Illinois – 60067) നടത്തുന്നു.

ചിക്കാഗോയിലെ എല്ലാ വോളിബോള്‍ പ്രേമികളും ചിക്കാഗോ കൈരളി ലയണ്‍സിനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഈ വോളിബോള്‍ ടൂര്‍ണമെന്‍റിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
മെയ് 29ന് നടക്കാന്‍ പോകുന്ന ഈ ടൂര്‍ണമെന്‍റിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായികപ്രേമികളെയും വോളിബോള്‍ പ്രേമികളെയും സ്വാഗതം ചെയ്യുന്ന ഭാരവാഹികൾ അറിയിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments