പി.പി. ചെറിയാൻ
ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ സതേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു.
ചെയർമാൻ: ജോസഫ് ഔസോ (ലോസ് ആഞ്ചലസ്) പ്രസിഡണ്ട് : സജി ജോർജ് (ഡാളസ്) ജനറൽ സെക്രട്ടറി : വാവച്ചൻ മത്തായി (ഹൂസ്റ്റൺ), സഖറിയ കോശി (ട്രഷറർ) വൈസ് ചെയർമാൻമാർ : ജോസഫ് ഏബ്രഹാം (ഹൂസ്റ്റൺ), റോയ് കൊടുവത്ത് (ഡാളസ്)
വൈസ് പ്രസിഡന്റുമാർ: പൊന്നു പിള്ള (ഹൂസ്റ്റൺ), ഇ. സാം ഉമ്മൻ (ലോസ് അഞ്ചലസ്) സ്റ്റീഫൻ മറ്റത്തിൽ (സാൻ അന്റോണിയോ),ജോമോൻ ഇടയാടി (ഹൂസ്റ്റൺ)
മാത്യു ജോർജ് (പ്രസാദ് – ഒക്ലഹോമ), തോമസ് മത്തായി (അരിസോണ)
സെക്രട്ടറിമാർ : ഫിലിപ്പ് മാത്യു (അറ്റ്ലാന്റ്റാ) , രഞ്ജിത് പിള്ള (ഹൂസ്റ്റൺ) ബിബി പാറയിൽ (ഹൂസ്റ്റൺ), ബിജു പുളിയിലേത്ത് (ഡാളസ്), പ്രദീപ് നാഗനൂലിൽ (ഡാളസ്), ജോൺ വർഗീസ് (ഒർലാണ്ടോ)
ജോയിന്റ് ട്രഷറർ : അലക്സാണ്ടർ.എം തെക്കേതിൽ (ഹൂസ്റ്റൺ)
ചെയർ പേഴ്സൺസ്: ഷീല ചെറു, ഹൂസ്റ്റൺ (വനിതാ വിഭാഗം ), മെവിൻ ജോൺ എബ്രഹാം, ഹൂസ്റ്റൺ (യൂത്ത് വിങ് ), ഷിബു പുല്ലമ്പള്ളിൽ,ഡാളസ് (സൈബർ ആൻഡ് സോഷ്യൽ മീഡിയ) ബാബു പി സൈമൺ, ഡാളസ് (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്)
എക്സിക്യൂട്ടീവ് കമ്മിറ്റി : രാജൻ മാത്യു (ഡാളസ്),ബാബു കൂടത്തിനാലിൽ (ഹൂസ്റ്റൺ ) ജോസഫ് വർഗീസ് (അറ്റ്ലാന്റ). എബ്രഹാം തോമസ് (അച്ചൻകുഞ്ഞു – ഹൂസ്റ്റൺ) ബിനു.പി. സാം (അരിസോണ), ബിനു ശാമുവേൽ (ഡാളസ്), ബിനോയ് ലൂക്കോസ് തത്തംകുളം (ഹൂസ്റ്റൺ), ജോൺ ഐസക്ക് (എബി – ഹൂസ്റ്റൺ ) സജി ഇലഞ്ഞിക്കൽ (ഹൂസ്റ്റൺ ) ബ്ലെസ്സൺ മണ്ണിൽ (ടാമ്പാ), ബോബി ജോസ് (അരിസോണ) സന്തോഷ് ഐപ്പ് (ഹൂസ്റ്റൺ), റോയ് വെട്ടുകുഴി (ഹൂസ്റ്റൺ), ജോയ് ആന്റണി (ഡാളസ്)
അമേരിക്കയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നൽകാൻ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയോടൊപ്പം നോർത്തേൺ റീജിയൻ ഭാരവാഹികൾക്ക് കഴിയട്ടെയെന്നു ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ആശംസിച്ചു. നോർത്തേൺ, സതേൺ റീജിയണൽ ഭാരവാഹികളെ സമയപരിധിക്കുള്ളിൽ നിന്ന് കൊണ്ട് പ്രഖ്യാപിക്കുന്നതിന് നേതൃത്വം നൽകിയ
ഒഐസിസി യുഎസ്എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവരെയും നാഷണൽ കമ്മിറ്റിയെയും പ്രത്യകം പ്രശംസിച്ചു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും ആരംഭിക്കുന്നതിനും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ, സൗത്ത്, നോർത്ത് റീജിയൻ കമ്മിറ്റികൾ രൂപീകരിക്കാൻ സഹായിച്ച എല്ലാ കോൺഗ്രസ് പ്രവർത്തകരെയും കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ അഭിനന്ദിച്ചു. കെപിസിസി ജന്മദിനത്തോടബന്ധിച്ചു പ്രഖ്യാപിച്ച 137 രൂപ ചലഞ്ചിനെ നെഞ്ചിലേറ്റിയ ഒഐസിസി യൂഎസ്എ പ്രവർത്തകർ നൽകിയ 1217 ചലഞ്ചുകൾക്കുള്ള പ്രത്യേക നന്ദിയും പ്രസിഡണ്ട് അറിയിച്ചു.