Wednesday, January 15, 2025

HomeUS Malayaleeകെ എച്ച് എൻ എ സേവ ഫോറം:ഗോപൻ നായർ അദ്ധ്യക്ഷൻ

കെ എച്ച് എൻ എ സേവ ഫോറം:
ഗോപൻ നായർ അദ്ധ്യക്ഷൻ

spot_img
spot_img

അനിൽ ആറന്മുള

ഹൂസ്റ്റൺ : കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച്ച് എൻ എ) യുടെ ആഭിമുഖ്യത്തിൽ സേവ ഫോറം  രൂപീകരിച്ചു. കെ എച്ച് എൻ എ യുടെ കീഴിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനു വേണ്ടിയാണ് സേവ ഫോറം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഗോപൻ നായരെ ഫോറം അദ്ധ്യക്ഷനായും മോഹൻ പനങ്കാവിൽ (MICHIGAN), മധു ചെറിയേടത്ത്(NEWJERSY) ,  മുരളീ കേശവൻ (ഹ്യൂസ്റ്റൺ) എന്നിവരെ ഉപാദ്ധ്യക്ഷൻമാരായും നിയോഗിച്ചു. 

 നിർദ്ധനരും രോഗാതുരരുമായ അവകാശ കലാകാരൻമാരെയും നിരാശ്രയരെയും കണ്ടെത്തി കഴിയുന്ന സഹായങ്ങൾ സേവ ഫോറം എത്തിച്ചു നൽകും .ഫോറത്തിന്റെ പ്രവർത്തനങ്ങളെ കെ എച്ച് എൻ എ മാർക്കറ്റിംഗ് കമ്മിറ്റിയുമായി സമന്വയിപ്പിച്ച് പ്രചരിപ്പിക്കുകയും വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യു. ബജറ്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും സേവ ഫോറത്തിന്റെ പ്രവർത്തനം. 

ഫോറത്തിന്റെ പ്രവർത്തനങ്ങളെ എല്ലാ മാസവും എക്സിക്യുട്ടീവ് കമ്മിറ്റി വിലയിരുത്തുകയും ഭാവിയിൽ നടപ്പാക്കേണ്ട കാരുണ്യ പദ്ധതികളെ വിലയിരുത്തുകയും ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യുവജന അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനോടൊപ്പം കുട്ടികളെ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കുകയും പ്രാദേശിക – അന്തർദേശീയ സമൂഹവുമായി ചേർന്ന് കാരുണ്യ പ്രവർത്തനങ്ങളെ വിപുലീകരിക്കലും  സേവ ഫോറത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളാണ്.

ഫ്‌ലോറിഡയിൽ താമസിക്കുന്ന ഗോപൻ നായർ KHNA  യുടെ സജീവ പ്രവർത്തകനായി സേവനം അനുഷ്ടിച്ചു വരുന്നു . KHNA  യുടെ ട്രസ്റ്റീ ബോർഡ് അംഗമായി കഴിഞ്ഞ 4 വർഷമായി പ്രവർത്തിച്ചതിനു ശേഷം അനേക വർഷത്തെ സംഘടനാ പ്രവർത്തന പരിചയവും ഉത്തരവാദിത്യവും കർത്തവ്യവും സംഭാവന ചെയ്തു കൊണ്ട് 2023 ലെ ഹ്യൂസ്റ്റൺ കൺവെൻഷന്റെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തനം തുടരുന്നു.

സേവാ ഫോറത്തിന്റെ പ്രവർത്തനം ഊർജസ്വലമാക്കുവാൻ  സഞ്ജീവ് ഷാമു (ഡാളസ്), രഞ്ജിനി പിള്ള (നോർത് കരോളിന), ജയദേവ് നായർ (സെൻറ് ലൂയിസ്),  വനജ നായർ (ന്യൂയോർക്ക് ) , നന്ദകുമാർ ചക്കിങ്ങൾ (ഫ്‌ലോറിഡ) തുടങ്ങിയവരും കമ്മറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments