Monday, December 2, 2024

HomeUS Malayaleeതണൽ കാനഡക്ക് പുതിയ ‌ നേതൃത്വം

തണൽ കാനഡക്ക് പുതിയ ‌ നേതൃത്വം

spot_img
spot_img

ടോറോന്റോ: തണൽ കാനഡയുടെ ഈ വർഷത്തെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു . സൂം പ്ലാറ്റ്‌ഫോമിൽ ഫെബ്രുവരി 26 ന്  വൈകിട്ട് 4 മണിക്ക് , ഓൺലൈൻ ആയി നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ വർഷത്തെ ഭാരവാഹികളെ ഐക്യകണ്ടേന തെരെഞ്ഞെടുത്തത്.

തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ താഴെ പറയുന്നവരാണ് :

ജോൺസൺ ഇരിമ്പൻ (പ്രസിഡന്റ്), ബിജോയ് വർഗീസ് (വൈസ് പ്രസിഡന്റ്),
ജോഷി കൂട്ടുമ്മേൽ (ജനറൽ സെക്രട്ടറി), ജോൺ ജോസഫ് (ജോയിന്റ് സെക്രട്ടറി),
റോബിൻസ് കുര്യാക്കോസ് (ട്രഷറർ), ബിജു സെബാസ്റ്റ്യൻ (ജോയിന്റ് ട്രഷറർ) .

എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗങ്ങൾ:
ജോമി ജോർജ്,നിഷ മേച്ചേരി,ദീപ ബിനു ,ജെറിൻ രാജ് ,മാത്യു മണത്തറ ,സുനിൽ തെക്കേക്കര,ബിനോയ് തോമസ് ,ജോജി ജോസഫ് .

ഡയറക്ടർ ബോർഡ് അംഗങ്ങൾ:
ജോസ് തോമസ് ,ബിജോയ് വർഗീസ്‌ ,ജോഷി കൂട്ടുമ്മേൽ ,ജോസഫ് തോമസ് ,ജോസഫ് ഒലേടത്ത് ,ജോൺസൺ ഇരിമ്പൻ .

ചെറിയാൻ മാത്യു ഇന്റേണൽ ഓഡിറ്റർ ആയും തോമസ് ആലുംമൂട്ടിൽ എക്സ്റ്റേർണൽ ഓഡിറ്റർ ആയും സേവനം അനുഷ്ടിക്കും.

അനിതരസാധാരണമായ നിയന്ത്രണങ്ങളുടെയും രോഗമരണ ഭീതിയുടെയും പാ രതന്ത്ര്യത്തിൽ അകപ്പെട്ടു പോയ കഴിഞ്ഞ വർഷവും കാനഡയിലും കേരളത്തിലുമായ് ഇരുപത്തിമൂന്ന്‌ വ്യക്തികൾക്കും അവരുടെ കുടുംബ ത്തിനും ഏകദേശം ആറു ലക്ഷം രൂപ നൽകി സഹായിക്കുവാൻ സാധിച്ചത് സംഘാടകരെ സംബന്ധിച്ചിടത്തോളം ചാരിതാർഥ്യത്തിന് വക നൽകുന്നതാണ് . അംഗങ്ങൾ ഓരോരുത്തരും, പത്ത് ഡോളർ വീതം മാസം തോറും നൽകിയ തുകയും മറ്റ് സംഭാവനകളും സ്വരുക്കൂട്ടിയാണ് ഇതിനാവശ്യമായ പണം കണ്ടെത്തിയത് . തുടർന്നും നല്ലവരായ എല്ലാവരുടെയും ഹൃദയ പൂർവ്വമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാൻ ആഗ്രഹമുള്ള സന്മനസുകളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്

ബന്ധപ്പെടേണ്ട നമ്പറുകൾ:  

6478569965, 6475318115, 6479963707, 4168772763
Email: thanalcanada@gmail.com
Website: www.thanalcanada.com

റിപ്പോർട്ട് : ജീമോൻ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments