ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തും ഊർജ്ജവും നൽകുവാൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ. വിവിധ പരിപാടികൾ ആവിഷ്ക്കരിച്ചു.
ചുരുങ്ങിയ നാളുകൾകൊണ്ട് അമേരിക്കയിലെ കോൺഗ്രസ് പ്രവത്തകർക്കിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നാഷണൽ കമ്മിറ്റിയംഗങ്ങൾ .ഏപ്രിൽ 3 ഞായറാഴ്ച വൈകുനേരം 6:30 നു സൂം പ്ലാറ്റ് ഫോമിൽ ചേർന്നാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഒഐസിസി യുഎസ്എ യുടെ പ്രഥമ നാഷനൽ കമ്മിറ്റിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 28 അംഗങ്ങൾ പങ്കെടുത്തു. മൗനപ്രാർത്ഥനയ്‌ക്കു ശേഷം ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രഭാഷണം നടത്തി.
പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും തുടങ്ങുവാനുള്ള സാഹചര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
കെപിസിസി യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അമേരിക്കയിൽ ഒഐസിസി യുഎസ്എ ആരംഭിക്കുന്നതിന് വേണ്ട പ്രോത്സാഹനവും നിർദ്ദേശങ്ങളും പിന്തുണയും നൽകി സഹായിച്ച കെപിസിസി പ്രസിഡണ്ട് കെ.സുധാകരനും ഒഐസിസി ഗ്ലോബൽ പ്രസിഡണ്ട് കുമ്പളത്തു ശങ്കരപിള്ളയ്ക്കും പ്രത്യേക നന്ദി അറിയിച്ചു.
തുടർന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ സ്വയം പരിചയപ്പെടുത്തി. പരിചയപെടുത്തലിനു ശേഷം സംഘടനയുടെ വളർച്ചക്കുവേണ്ട നിരവധി തീരുമാനങ്ങൾ എടുത്തു. മെമ്പർഷിപ് ക്യാമ്പയിൻ ശക്തമാക്കുന്നതിന്ന് തീരുമാനിച്ചു.
ആദ്യഘട്ടമായി മെയ് 31 നു മുമ്പ് 1000 പേരെ അംഗങ്ങളായി ചേർക്കുന്നതിന് തീരുമാനിച്ചു. 15 ഡോളറോ (1000 ഇന്ത്യൻ രൂപയോ) നൽകി സംഘടനയിൽ അംഗത്വം എടുക്കാവുന്നതാണ്.
ഇപ്പോഴുള്ള നോർത്തേൺ, സതേൺ റീജിയനുകൾക്കു പുറമെ വെസ്റ്റേൺ, ഈസ്റ്റേൺ റീജിയനുകൾ കൂടി രൂപീകരിക്കുന്നതാണ്. അമേരിക്കയിലുള്ള നിരവധി കോൺഗ്രസ് അനുയായികളുടെ ആവശ്യ പ്രകാരം അമേരിക്കയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ചാപ്റ്ററുകൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു. നിലവിലുള്ള നോർത്തേൺ, സതേൺ റീജിയനൽ കമ്മിറ്റികൾ ഉടൻ വിളിച്ചു കൂട്ടുന്നതാണ്.
സംഘടനയുടെ സുഗമമായ നടത്തിപ്പിന് ബൈ ലോ ഉണ്ടാക്കുന്നതിന് ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഡോ. സാൽബി പോൾ ചേന്നോത്ത്, ഗ്ലാഡ്‌സൺ വർഗീസ്, ഡോ.അനുപം രാധാകൃഷ്ണൻ, ഈശോ സാം ഉമ്മൻ എന്നിവരാണ് ബൈലോ കമ്മിറ്റി അംഗങ്ങൾ.
ജൂൺ മാസം വിവിധ കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ സംഘടനയുടെ ഔപചാരിക ഉത്‌ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.
ഒഐസിസിയൂഎസ്എ യുടെ ഫേസ്ബുക് പേജ് സജീവമാണെന്നും, വെബ്സൈറ്റ് ഉടൻ തന്നെ പ്രവർത്തന സജ്ജമാകുമെന്നും സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർ ടോം തരകൻ അറിയിച്ചു.
കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം അമേരിക്കയിലെ കോൺഗ്രസിന്റെ സീനിയർ നേതാക്കളായ ഡോ.ചാക്കൊത്ത് രാധാകൃഷ്ണൻ, ഡോ.അനുപം രാധാകൃഷ്ണൻ, ഗ്ലാഡ്‌സൺ വർഗീസ്, ഡോ.സാൽബി പോൾ ചെന്നോത്ത്, രാജൻ തോമസ്, രാജൻ തോമസ്, ജോസഫ് ലൂയി ജോർജ് എന്നിവരും മീറ്റിംഗിൽ പങ്കെടുത്ത് അവരുടെ നിർലോപമായ സഹകരണവും പൂർണ പിന്തുണയും അറിയിച്ചു.
എല്ലാ നാഷണൽ കമ്മിറ്റി അംഗങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. നാഷണൽ ട്രഷറർ സന്തോഷ് ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു.
പി.പി. ചെറിയാന്‍