Monday, December 2, 2024

HomeUS Malayalee32-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: സിറിയക് കൂവക്കാട്ടിൽ ചെയർമാൻ

32-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: സിറിയക് കൂവക്കാട്ടിൽ ചെയർമാൻ

spot_img
spot_img

ചിക്കാഗോ: മെയ് 29 ഞായറാഴ്ച Harper College Volleyball Indoor Stadium (Harper College 1200, West Algonquin Road, Palatine, Illinois – 60067) വച്ച് ചിക്കാഗോ കൈരളി ലയൺസിന്റെ നേതൃത്വത്തിൽ നടക്കുന്ന 32-ാമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ ചെയർമാനായി സിറിയക് കൂവക്കാട്ടിലിനെയും ജനറൽ കൺവീനറായി ബിജോയി കാപ്പൻ, ജനറൽ കോ-ഓർഡിനേറ്ററായി ജെസ്‌മോൻ പുറമഠത്തിൽ, ഫൈനാൻസ് കമ്മിറ്റി ചെയർമാനായി പ്രദീപ് തോമസിനെയും തെരഞ്ഞെടുത്തു.

ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാടൻ ഇതിന് മുമ്പ് ചിക്കാഗോയിൽ നടന്ന ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ ജനറൽ കൺവീനറും, ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഇന്റർനാഷണൽ വടംവലി മത്സരത്തിന്റെ മൂന്നു പ്രാവശ്യത്തെ ചെയർമാൻ സ്ഥാനവും വഹിച്ച് പരിചയസമ്പന്നനാണ്. നല്ലൊരു കായികപ്രതിഭയും നോർത്ത് അമേരിക്കയിലെ കലാ-കായിക-സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമാണ് അദ്ദേഹം.

ടൂർണമെന്റ് ജനറൽ കൺവീനർ ബിജോയി കാപ്പൻ നല്ലൊരു കായികപ്രതിഭയും ചിക്കാഗോ മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനുമാണ്.

ടൂർണമെന്റ് കോ-ഓർഡിനേറ്ററായ ജെസ്സ്‌മോൻ പുറമഠത്തിൽ നല്ല സംഘാടകനും കായികപ്രതിഭയുമാണ്. പ്രസംഗമല്ല പ്രവർത്തനമാണ് അദ്ദേഹത്തിന് മുഖ്യം.

ടൂർണമെന്റിന്റെ ഫൈനാൻസ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തിരിക്കുന്നത് പ്രദീപ് തോമസിനെയാണ്. അദ്ദേഹം ചിക്കാഗോ കൈരളി ലയൺസിന് ഒരു മുതൽക്കൂട്ടാണ്. നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന നല്ലൊരു വോളിബോൾ കളിക്കാരൻ കൂടിയാണ്.

മികച്ചൊരു ടീമിനെ ഈ ടൂർണമെന്റിന്റെ നേതൃത്വത്തിലേക്ക് കിട്ടിയത് ടൂർണമെന്റിന് ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ലെന്ന് കൈരളി ലയൺസ് പ്രസിഡന്റ് സിബി കദളിമറ്റം പറഞ്ഞു.

ഇന്ത്യൻ വോളിബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ജിമ്മി ജോർജ്ജ് എന്ന അതുല്യപ്രതിഭയുടെ ഓർമ്മയ്ക്കായി എല്ലാവർഷവും നോർത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടത്തിവരുന്ന ഈ വോളിബോൾ മാമാങ്കത്തിലേക്ക് എല്ലാ കായികപ്രേമികളെയും വോളിബോൾ പ്രേമികളെയും ചിക്കാഗോ കൈരളി ലയൺസിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിബി കദളിമറ്റം (പ്രസിഡന്റ്),അലക്‌സ് കാലായിൽ (വൈസ് പ്രസിഡന്റ്), സന്തോഷ് കുര്യൻ (സെക്രട്ടറി), പ്രിൻസ് തോമസ് (ട്രഷറർ), മാത്യു തട്ടാമറ്റം (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (പി.ആർ.ഒ.), റിന്റു ഫിലിപ്പ് (ഓഡിറ്റർ) എന്നിവർ സംയുക്തമായി സ്വാഗതം ചെയ്തു.

മാത്യു തട്ടാമറ്റം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments