Thursday, December 12, 2024

HomeUS Malayaleeപ്രവാസി സംഘടനകൾക്ക് മാതൃകയായി ഫോമാ ഫാമിലി ടീമിന്റെ 'മീറ്റ് ആന്റ് ഗ്രീറ്റ്' പര്യടനം

പ്രവാസി സംഘടനകൾക്ക് മാതൃകയായി ഫോമാ ഫാമിലി ടീമിന്റെ ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പര്യടനം

spot_img
spot_img

ന്യൂയോര്‍ക്ക്: ലോകത്തിന്റെ നാനാ കോണിലുള്ള സംഘടനകൾക്കും മാതൃകയായി 2022 -24 ഫാമിലി ടീമിന്റെ ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പര്യടനം. ഓരോ സ്ഥാനാർഥികളും തങ്ങളെ തിരഞ്ഞെടുക്കേണ്ട ജനങ്ങൾക്കിടയിലേക്ക് കുടുംബസമേതം നടന്നടുക്കുക എന്ന ആശയമാണ് മീറ്റ് ആന്റ് ഗ്രീറ്റിലൂടെ ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമ ഫാമിലി ടീം ലക്ഷ്യം വച്ചത്. ലോകത്ത് ഇതുവരേയ്ക്കും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണിത്. ഈ ജനകീയമായ ഒരു പരിപാടിയ്ക്ക് നേതൃത്വം നൽകിയ ഫോമ ഫാമിലി ടീമിന് വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്കിടയിലേക്ക് പൂർണ്ണമായും ഇറങ്ങി ചെല്ലുന്നതിനെയാണല്ലോ ജനാധിപത്യം എന്ന് പറയുന്നത്. അത് പൂർണ്ണമായും നടപ്പിലാക്കുകയാണ് ഇല്ലിക്കലും സംഘവും ..

ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന സ്ഥാനാർഥികൾ അടങ്ങിയ സംഘം അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഫോമാ അംഗ സംഘടനകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും തങ്ങളുടെ വരാനിരിക്കുന്ന നയപരിപാടികള്‍ വിശദീകരിക്കുകയും അംഗങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടികൾ നല്‍കുകയും ചെയ്യുകയായിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന സ്ഥാനാർഥിയായ ജെയിംസ് ഇല്ലിക്കൽ, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ വിനോദ് കൊണ്ടൂര്‍, ട്രഷറർ സ്ഥാനാര്‍ത്ഥിയായ ജെഫ്രിൻ ജോസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സിജില്‍ പാലക്കലോടി, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ ബിജു ചാക്കോ, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായ ബബ്ലു ചാക്കോ തുടങ്ങിയവരാണ് മീറ്റ് ആന്റ് ഗ്രീറ്റ് എന്ന കുടുംബ പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഒരു നേതാവ് നമുക്ക് വേണ്ടി മത്സരിക്കുമ്പോൾ അദ്ദേഹം ജയിച്ചാൽ നമുക്കെന്ത് എന്ന ഒരു ചോദ്യമാണ് നമ്മളിൽ പലർക്കും ഉണ്ടാവുന്നത്. ആ സംശയങ്ങളെ പൂർണ്ണമായും തീർത്തുകൊണ്ട് ഫോമ ഫാമിലി ടീമിന്റെ ഒരോ സ്ഥാനാർഥികളും എല്ലായിടത്തും സംസാരിക്കും . തങ്ങൾ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും, തീരുമാനങ്ങളുമെല്ലാം അംഗങ്ങളോട് അവർ വിശദീകരിക്കുന്നു .

ചോദ്യാത്തര സെഷനുകളും വ്യക്തികളുടെ നിര്‍ദ്ദേശങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ സംഗമം നടക്കുന്നത്. നമുക്ക് മുൻപേ നടക്കുന്നവരെക്കുറിച്ച്, നമ്മൾ അറിയണം എന്ന സാധാരണ മനുഷ്യരുടെ ചിന്തകൾക്കാണ് ഇവിടെ ഫോമ ഫാമിലി ടീം പ്രാധാന്യം നൽകുന്നത്. ഈ പര്യടനത്തിന് പലയിടങ്ങളിലും വലിയ പിന്തുണയും സ്വീകാര്യതയുമാണ് ലഭിക്കുന്നതെന്ന്‌ ഫാമിലി ടീം അറിയിച്ചു.


ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കുക .ഓരോ റീജിയനുകളും കാര്യക്ഷമമാക്കുക ,പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ,ദേശീയതലത്തിൽ ഫോമയെ ശക്തിപ്പെടുത്തി കാലങ്ങളായി തുടരുന്ന എല്ലാ ജീവകാരുണ്യ പദ്ധതികളും തുടരുക തുടങ്ങി നിരവധി വിഷയങ്ങളാണ് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടിയിലൂടെ നടന്നത് .

കെ. കെ. വർഗീസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments