ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തുന്ന കോൺഫ്രൺസ് “റീഡിസ്കവർ” രജിട്രേഷൻ പൂർത്തിയായി. ക്നാനായ യുവജനങ്ങൾ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് ആവേശത്തോടെ സ്വീകരിച്ചതിന്റെ ഫലമായി അറിയിച്ചിരുന്ന തിയതിക്ക് മുമ്പായി രജിട്രേഷൻ പൂർത്തീകരിക്കുവാൻ കഴിഞ്ഞത്.
വിവിധ കമ്മിറ്റിയുടെ നേത്യത്തിൽ കോൺഫ്രൺസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പുതുമയാർന്ന വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഏറെ വ്യത്യസ്ഥമായിട്ടാണ് ക്നാനായ കാത്തലിക് കോൺഫ്രൺസ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ അറിയിച്ചു.