ഡാളസ്: ഈസ്റ്റര്‍ ദിനത്തില്‍ ഡാളസ് റോക്‌വാള്‍ ലേക്ക് ഹബാര്‍ഡില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച ബിജു ഏബ്രഹാമിന്‍റെ (49) സംസ്കാരം 22നു (വെള്ളി) രാവിലെ 10നു സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കുശേഷം കോപ്പേല്‍ റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്‍ററില്‍.
പൊതുദര്‍ശനം ഏപ്രില്‍ 21നു (വ്യാഴം) വൈകുന്നേരം ആറു മുതല്‍ എട്ടു വരെ സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.
രാമമംഗലം താനുവേലില്‍ ഏബ്രഹാം- വത്സമ്മ ദന്പതികളുടെ മകനാണ് ബിജു. ഭാര്യ: സവിത രാമമംഗലം പുല്യാട്ടുകുഴിയില്‍ കുടുംബാംഗം. മക്കള്‍:ഡിലന്‍, എയ്ഡന്‍, റയാന്‍. ബിന്ദു (ഡാളസ്) ഏക സഹോദരിയാണ്.
കരോള്‍ട്ടന്‍ സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവാംഗമാണ് പരേതന്‍.
പി.പി. ചെറിയാന്‍