Monday, December 2, 2024

HomeUS Malayaleeമാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം ജൂൺ 11 ന് ശനിയാഴ്ച ഫിലാഡൽഫിയയിൽ

മാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം ജൂൺ 11 ന് ശനിയാഴ്ച ഫിലാഡൽഫിയയിൽ

spot_img
spot_img

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (MAP) ആഭിമുഖ്യത്തിൽ പത്താമത് പോൾ വർക്കി മെമ്മോറിയൽ എവർ റോളിങ് ട്രോഫി 56 – ചീട്ടുകളി മത്സരം ജൂൺ 11 – ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ രാത്രി 11:30 വരെയുള്ള സമയങ്ങളിൽ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (7733 Castor Ave , Philadelphia , PA 19152) നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മാപ്പ് പ്രസിഡണ്ട് തോമസ് ചാണ്ടി, സാബു സ്കറിയാ (ടൂർണമെന്റ് ചെയർമാൻ),ജോൺസൺ മാത്യു, (ജനറൽ സെക്രട്ടറി), കൊച്ചുമോൻ വയലത്ത് (ട്രഷറാർ), ലിബിൻ പുന്നശ്ശേരി,(സ്പോർട്ട്സ് ചെയർമാൻ) എന്നിവർ അറിയിച്ചു.

വിജയികളാവുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ആയിരം ഡോളർ, രണ്ടാം സമ്മാനം എഴുന്നൂറ്റി അമ്പത് ഡോളർ , മൂന്നാം സമ്മാനം അഞ്ഞൂറ് ഡോളർ, നാലാം സമ്മാനം മുന്നൂറ് ഡോളർ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും, ട്രോഫികളും നൽകുന്നതാണ്. ഓരോ ടീമിനും 300 ഡോളർ വീതമാണ് രജിസ്‌ട്രേഷൻ ഫീസ്. പേരുകൾ രജിസ്റ്റർ ചെയ്യുവാൻ താൽപ്പര്യമുള്ളവർക്ക് http //mapicc .org /events /56cardtournament / എന്ന ലിങ്കിൽക്കൂടി അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് ചാണ്ടി (മാപ്പ് പ്രസിഡന്റ്): 201 446 5027, സാബു സ്കറിയാ (ചെയർമാൻ): 267 980 7923, ജോൺസൺ മാത്യു (ജനറൽ സെക്രട്ടറി): 215 740 9486, കൊച്ചുമോൻ വയലത്ത് (ട്രഷറാർ): 215 421 9250 ലിബിൻ പുന്നശ്ശേരി (സ്പോർട്ട്സ് ചെയർമാൻ) 215 501 9411, സ്റ്റാൻലി ജോൺ 215 500 7419, ജയിംസ് പീറ്റർ : 215 601 0032, രാജു ശങ്കരത്തിൽ PRO: 215 681 9852, എൽദോ വർഗീസ്: 267 441 4381. എന്നിവരുമായി ബന്ധപ്പെടുക

വാർത്ത തയ്യാറാക്കിയത്: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments