Thursday, December 12, 2024

HomeUS Malayaleeഭരതകല തീയേറ്റേഴ്സിന്റെ നാടകം 'ലോസ്റ്റ്‌ വില്ല' ഹൃദ്യമായി

ഭരതകല തീയേറ്റേഴ്സിന്റെ നാടകം ‘ലോസ്റ്റ്‌ വില്ല’ ഹൃദ്യമായി

spot_img
spot_img

ടെക്സസ് : ഭരതകല തീയേറ്റേഴ്സിന്റെ നാടകം “ലോസ്റ്റ്‌ വില്ല” മക് അല്ലെൻ, റിയോ ഗ്രാൻഡ് വാല്ലിയിൽ എഡിൻബർഗ് സിറ്റിൽ ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക പള്ളിയിൽ തിരുനാളിനൊടനുബന്ധിച്ചു പ്രധാന പരിപാടിയായിനടത്തി.

അമേരിക്കയിൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നിന്നു കൊണ്ടുതന്നെ
നാടക കലയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നമ്മുടെ പ്രദേശത്തുകാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളായി മാറുക എന്ന ഉദ്ദേശത്തോടെയാണ്ഭരതകല തീയേറ്റേഴ്സ് ഇത്തരം നാടക കലാ പ്രവർത്തനം ലക്ഷ്യമിടുന്നത് .

ചുരുങ്ങിയ കാലംകൊണ്ടുതന്നെ അമേരിക്കയിൽ നാടക രംഗത്തു ശക്തമായ സാന്നിധ്യം ഉറപ്പിച്ച ‘ഭരതകല തീയേറ്റേഴ്സ് ‘സിന്റെ നാലു നാടകങ്ങൾ ഇതിനൊടകം ജനപ്രീതി നേടിയവയാണ്. ലോസ്റ്റ്‌ വില്ല (കഥ, സംഭാഷണം, സലിൻ ശ്രീനിവാസ് ഐർലാൻഡ്, സംവിധാനം ചാർലി അങ്ങാടിചേരിൽ, ഹരിദാസ്‌ തങ്കപ്പൻ ), സൂര്യ പുത്രൻ (കഥ സന്തോഷ്‌ പിള്ള, സംവിധാനം ,ഹരിദാസ് തങ്കപ്പൻ ) സൈലന്റ് നൈറ്റ് (കഥ, സംവിധാനം അനശ്വർ മാമ്പിള്ളി ) പ്രണയാർദ്രം ((കഥ, സംഭാഷണം, സലിൻ ശ്രീനിവാസ്)എന്നീ നാടകങ്ങൾ.

ഭരതകലയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ നാടകം ലോസ്റ്റ്‌ വില്ല, മക് അല്ലെൻ പ്രദേശവാസികളുടെ ഹൃദയത്തിൽ അനുഭവവേദ്യമാകുകയും ചെയ്തു. ഭരതകലയുടെ കലാകാ രന്മാർക്ക് ഈ അവസരം നൽകിയത് ഫാമിലി ഗ്രൂപ്പും,ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളുമാണ്.

ലോസ്റ്റ്‌ വില്ല നാടകത്തിന്റെ കഥ, സംഭാഷണം നിർവഹിചിരിക്കുന്നത് സലിൻ ശ്രീനിവാസാണ്. ഗാനരചന ജെസ്സി ജേക്കബ് (ഐർലാന്റ് ) സംഗീതവും പശ്ചാത്തല സംഗീതവും- സിംപ്സൺ ജോൺമാണ്. ഗാനങ്ങൾ ആലപിചിരിക്കുന്നത് സാബു ജോസഫും , മരീറ്റ ഫിലിപ്പുമാണ്.

സംവിധാനം ചാർലി അങ്ങാടിച്ചേരിലും ഹരിദാസ് തങ്കപ്പനും, സഹ സംവിധാനം അനശ്വർ മാമ്പിള്ളിയും നിർവഹിചിരിക്കുന്നു . അഭിനയിക്കുന്നവർ ഐറിൻ കലൂർ,ഉമാ ഹരിദാസ്,മീനു എലിസമ്പത്ത്, ദീപ ജെയ്സൺ ,ചാർലി അങ്ങാടിച്ചേരിൽ, ബെന്നി മറ്റക്കര,രാജൻ ചിറ്റാർ,ഷാജു ജോൺ, സ്റ്റാൻലി ജോർജ്, അരുൺ പോൾ, ഷാജി മാത്യു, ഹരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി എന്നിവരാണ്.

രംഗ സജ്ജീകരണ സഹായം/ സ്റ്റേജ് എഫക്ട് നെബു കുര്യാ ക്കോസ്,അരുൺ പോൾ, ഐസക് കല്ലൂർ, സുനിത ഹരിദാസ്‌, ആഷ്‌ലി കലൂർ,ഏയ്ഞ്ചേൽ ജ്യോതി എന്നിവരാണ്. സലിൻ ശ്രീനിവാസ്, ജെയ്സൺ ആലപ്പാടൻ എന്നിവരുടെ ശബ്ദ സാന്നിധ്യവും. ശബ്ദ മിശ്രണം ഷാലുസ് മ്യൂസിക്കും, സജി സ്‌കറിയയും നിർവഹിചിരിക്കുന്നു.

ലോസ്റ്റ്‌ വില്ലയുടെ പ്രമോഷണൽ വീഡിയോയും മ്യൂസിക്കൽ ആൽബവും പ്രകാശനകർമ്മം നിർവഹിച്ചിരിക്കുന്നത് ലോക പ്രശസ്ത ഡോക്ടറും, സാഹിത്യകാ രനും ഭാഷ പണ്ഡിതനുമായ ഡോ. എം.വി പിള്ള യും, കവിയും സാഹിത്യ സചിവനുമായ ജോസ് ഓച്ചാലിലും ചേർന്നായിരുന്നു. സീറോ മലബാർ സഭയുടെ ബിഷപ്പും കൃസ്തീയ ഗാന രചയി താവുമായ മാർ. ജോയ് ആലപ്പാട്ട് ആശീവാദവും, ആശംസകളും നൽകുകയുണ്ടായി.

മലയാളിയുടെ മനംകവർന്ന എഴുത്തുകാരായ സക്കറിയ, ബെന്യമിൻ, പി. എഫ്‌. മാത്യൂസ്, തമ്പി ആന്റണി, കെ. വി പ്രവീൺ എന്നീവരും മുഖ്യധാര സിനിമ – സീരിയൽ പ്രവർത്തകരും ഭരതകല തീയേറ്റേഴ്സിന് ആശംസകൾ നേർ ന്നു.

ലോസ്റ്റ്‌ വില്ലയുടെ സോങ്ങും, പ്രമോഷണൽ വീഡിയോയും കാണുവാൻ താഴെ ലിങ്ക് അറ്റാച്ച് ചെയ്തിട്ടുണ്ട്.

ഭരതകല തീയേറ്റേഴ്സിന്റെ അടുത്ത നാടകം “ഇസബെൽ” ഒരുങ്ങിയിരിക്കുന്നു. അമേരിക്കയിലും, യു കെയിലും, ഐർലന്റിലും ഒരേസമയം പ്രദർശിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്. “ഇസബെൽ” ന്റെ കഥ, സംഭാഷണം സലിൻ ശ്രീനിവാസ്ണ്.

   അനശ്വരം മാമ്പിള്ളി 
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments