സലിം അയിഷ (ഫോമാ പി.ആര്‍.ഓ )
ഫോമയുടെ ഫ്‌ലോറിഡയിലെ റ്റാമ്പായില്‍ വെച്ച് നടക്കുന്ന ഇടക്കാല പൊതുയോഗ വേദിയില്‍ മയൂഖം വേഷവിധാന മത്സര വിജയികളുടെ കിരീടധാരണം നടക്കും.
ഫോമയുടെ വനിതാ വിഭാഗം ഫ്‌ലവര്‍സ് ടിവിയുമായി ചേര്‍ന്ന് ഫോമായുടെ പന്ത്രണ്ടു മേഖലകളിലായി നടത്തിയ മത്സരത്തില്‍ വിജയികളായവര്‍ക്ക് നേര്‍ക്ക് നേര്‍ മത്സരിച്ചു അവസാന വട്ട മത്സരത്തില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള കിരീടധാരണമാണ് ശനിയാഴ്ച വൈകിട്ട് നടക്കുക. മത്സരാര്ഥികളും, മറ്റു കലാകാരികളും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും.
ആവേശത്തോടും, ആത്മവിശ്വാസത്തോടും, സ്ത്രീകളും പെണ്‍കുട്ടികളും, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പതാകയുമായി സാമൂഹ്യ-സാംസ്‌കാരിക ഇടങ്ങളില്‍ അടയാളങ്ങള്‍ തീര്‍ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ സമവാക്യങ്ങള്‍ക്ക് രൂപം നല്‍കി ഫോമാ വനിതാ വേദി സംഘടിപ്പിച്ച മയൂഖം ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു. മയൂഖം മത്സരങ്ങള്‍ ഫ്ളവേഴ്‌സ് ടീവിയില്‍ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു..
എന്റെ രാഷ്ട്രീയവും സ്വാത്രന്ത്ര്യവുമാണ് എന്റെ വസ്ത്രവും ശരീരവുമെന്ന് ഉല്‍ഘോഷിക്കുന്ന പുത്തന്‍ തലമുറയുടെ കാലത്ത്, മയൂഖം വെറുമൊരു മത്സരം മാത്രമായിരുന്നില്ല. മറിച്ചു അടുക്കളയിലും, ജോലിയിലുമായി ഒതുങ്ങി കൂടേണ്ടി വന്ന സ്ത്രീകളെ സാമൂഹ്യ-സാംസ്‌കാരികയിടങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അതോടൊപ്പം സ്‌പോണ്‍സര്‍ എ സ്റ്റുഡന്റ് എന്ന ഫോമാ വനിതാ ഫോറത്തിന്റെ 100 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ് നല്‍കാനുള്ള മഹത്തായ ഒരു കര്‍മ്മപദ്ധതിക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടും കൂടിയാണ് സംഘടിപ്പിച്ചത്. മെയ് രണ്ടാം വാരം കേരളത്തില്‍ നടക്കുന്ന ഫോമയുടെ കേരള കണ്‍വന്‍ഷന്റെ ഭാഗമായി നൂറു വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം നടക്കും. പന്ത്രണ്ടു മേഖലകളിലായി നടന്ന മത്സരങ്ങളില്‍ ആവേശകരമായ പ്രതികരണവും പങ്കാളിത്തവും ആണുണ്ടായത്.
പ്രോഗ്രാം ഡയറക്ടറായ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, ഷാജി പരോള്‍, ആരതി ശങ്കര്‍, രേഷ്മ രഞ്ജന്‍ ജ്യോത്സന കെ നാണു. എന്നിവരുടെ നേത്യത്വത്തിലാണ് മയൂഖം മത്സരങ്ങള്‍ വിവിധ മേഖലകളിലായി സംഘടിപ്പിച്ചത്
കിരീടധാരണ ചടങ്ങിലും, തുടര്‍ന്നുള്ള കലാപരിപാടികള്‍ വീക്ഷിക്കുന്നതിനും എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, വനിതാ ഫോറം സമിതി പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, വിഎസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.