Friday, November 8, 2024

HomeUS Malayaleeകാനഡയില്‍ അടച്ചുപൂട്ടിയ സ്കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

കാനഡയില്‍ അടച്ചുപൂട്ടിയ സ്കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

spot_img
spot_img

ഒട്ടാവ: കാനഡയില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. 1978 ല്‍ അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

റഡാറിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി സ്കൂളുകളില്‍ പാര്‍പ്പിക്കുകയും സാംസ്കാരിക വംശഹത്യ നടത്തുകയുമായിരുന്നെന്ന് 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന സ്കൂളായിരുന്നു ഇത്. ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ താമസിച്ചിരുന്ന 4100 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഭീകരമായ ശാരീരിക മര്‍ദനങ്ങള്‍ക്കും ബലാത്സംഗത്തിനും ഇവര്‍ വിധേയരായിരുന്നു. 1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്കൂളുകള്‍ ഉണ്ടായിരുന്നത്.

“നമ്മുടെ രാജ്യ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായത്തിന്‍റെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണിതെന്ന്’ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments