Thursday, April 18, 2024

HomeUS Malayaleeടെക്‌സസ് വാള്‍മാര്‍ട്ടില്‍ മാസ് ഷൂട്ടിങ്ങിനു പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

ടെക്‌സസ് വാള്‍മാര്‍ട്ടില്‍ മാസ് ഷൂട്ടിങ്ങിനു പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

spot_img
spot_img

പി.പി. ചെറിയാന്‍

കെര്‍വില്ലി (ടെക്‌സസ്): ടെക്‌സസ് സംസ്ഥാനത്തെ കെര്‍വില്ലിയില്‍ സ്ഥിതി ചെയ്യുന്ന വാള്‍മാര്‍ട്ടില്‍ മാസ്സ് ഷൂട്ടിങ്ങിനു പദ്ധതിയിട്ട കോള്‍മാന്‍ തോമസ് ബെയ്‌വിന്‍സ് (28) എന്ന യുവാവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി കെസിഎസ്ഒ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍ അറിയിച്ചു.

ഭീകരാക്രമണ ഭീഷണി മുഴക്കി പൊതുജനങ്ങളെ ഭയവിഹ്വലരാക്കി എന്നതാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്സ്. ഡിപിഎസ്, സിഐസി, എഫ്ബിഐ എന്നിവര്‍ സംയുക്തമായി ഒരുക്കിയ കെണിയില്‍ കോള്‍മാന്‍ അകപ്പെടുകയായിരുന്നു.

അറസ്റ്റിനുശേഷം കോള്‍മാന്റെ വീട്ടില്‍ നടത്തിയ തിരച്ചലില്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് പിടിച്ചെടുത്തു. തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. കോള്‍മാനെതിരെ ഫെലൊന്നി പ്രൊബേഷന്‍ നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്നും, ഫയര്‍ ആം കൈവശം വയ്ക്കുന്നതിനു അനുമതിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത കോള്‍മാനെ കെര്‍ കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഈയിടെ മാസ് ഷൂട്ടിങ് വര്‍ധിച്ചുവരികയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ സംഭവം നേരത്തെ കണ്ടെത്തി നടപടി സ്വീകരിച്ചതിനാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി വിശ്വസിക്കുന്നതായും പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments