Tuesday, April 16, 2024

HomeUS Malayaleeകോവിഡ് സഹായ പദ്ധതി: ഫോമാ 20 വെന്റിലേറ്ററുകള്‍ ഉടനടി കേരളത്തില്‍ എത്തിക്കും

കോവിഡ് സഹായ പദ്ധതി: ഫോമാ 20 വെന്റിലേറ്ററുകള്‍ ഉടനടി കേരളത്തില്‍ എത്തിക്കും

spot_img
spot_img

(സലിം ആയിഷ: ഫോമാ ന്യൂസ് ടീം)

കേരളത്തിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന്, ഫോമായുടെ എണ്‍പതോളം അംഗസംഘടനകളുമായി കൈകോര്‍ത്ത് വെന്റിലേറ്ററുകളും, കോണ്‍സെന്‍ട്രറ്ററുകളും, മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളും ഉപകരണങ്ങളും രോഗികള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഫലമായി അടിയന്തിരമായി വെന്റിലേറ്ററുകള്‍ കേരളത്തില്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

ഒരു യൂണിറ്റിന് ഏകദേശം പതിനൊന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ഇരുപത് LTV 1150 എന്ന വെന്റിലേറ്ററുകള്‍ ആണ് അടിയന്തിരമായി എത്തിക്കുക.ഏറ്റവും മികച്ച ഗുണനിലവാരമുള്ളതും ദീര്‍ഘകാലത്തെക്ക് പ്രയോജനപ്പെടുന്നതുമായ വെന്റിലേറ്ററാണ് LTV 1150. വെന്റിലേറ്ററുകളൊടൊപ്പം, പള്‍സ് ഓക്‌സിമീറ്ററുകളും കയറ്റി അയക്കും. ആദ്യ ഷിപ്പിംഗ് ഈ ആഴ്ച്ച കേരളത്തില്‍ എത്തും.

കോവിഡ് സഹായ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് ഫോമയുടെ നേതൃത്വത്തില്‍ പണ സമാഹരണത്തിനായി ബിജു തോണിക്കടവില്‍, ജോണ്‍ സി.വര്‍ഗ്ഗീസ്, ജോസഫ് ഔസോ, ജിബി തോമസ്, ഗിരീഷ് പോറ്റി, പര്‍ച്ചേസ് വിഭാഗത്തില്‍ തോമസ് ടി.ഉമ്മന്‍, ഗ്രേസി വര്‍ഗ്ഗീസ്, ബിജു ചാക്കോ, സുജനന്‍ പുത്തന്‍ പുരയില്‍, ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, ലോജിസ്റ്റിക്‌സ് ഏകോപനത്തിനായി ജോസ് മണക്കാട്ട്, ബൈജു വര്‍ഗ്ഗീസ്, പീറ്റര്‍ ജോര്‍ജ്ജ്, പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലേക്ക് പ്രദീപ് നായര്‍, ജാസ്മിന്‍ പരോള്‍, സാജന്‍ മൂലപ്ലാക്കല്‍, സലിം അയിഷ, ഷന മോഹന്‍ എന്നിവരടങ്ങുന്ന സമിതികള്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരികയാണ്.

പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ എന്നിവരോടൊപ്പം മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ആര്‍ വി പി ബൈജു വര്ഗീസും പ്രവര്‍ത്തിക്കുന്നു .

കോവിഡ് മഹാമാരി മൂലം സംജാതമായ ഗുരുതരമായ സ്ഥിതി വിശേഷത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുക്കാനും സാമ്പത്തിക സഹായം നല്‍കാനും മുന്നോട്ട് വന്ന കാരുണ്യ മനസ്‌കരായ എല്ലാ അഗംസഘടനകളെയും, പ്രവര്‍ത്തകരെയും, ഫോമാ നന്ദിയോടെ സ്മരിക്കുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments