Friday, March 29, 2024

HomeUS Malayaleeരണ്ടാമത് ഇന്റര്‍ സ്‌റ്റേറ്റ് സിറോ സോക്കര്‍ ലീഗ് 2021 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രണ്ടാമത് ഇന്റര്‍ സ്‌റ്റേറ്റ് സിറോ സോക്കര്‍ ലീഗ് 2021 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

spot_img
spot_img

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റര്‍ സ്‌റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ്, ‘സിറോ സോക്കര്‍ ലീഗ് 2021’ ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി പാര്‍ക്കില്‍ വച്ച് ജൂണ്‍ 19 ന് നടക്കും.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ ‘മഞ്ഞപ്പടടയുമായി സഹകരിച്ചാണ് ‘സിറോ സോക്കര്‍ ലീഗ് 2021’ ഈ വര്‍ഷം നടത്തപ്പെടുക.

അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒന്നിച്ചു കൂടുവാനുള്ള അവസരം ഒരുക്കുക, ആരോഗ്യകരമായ ആശയവിനിമയം, പ്രൊഫഷണല്‍ താരങ്ങളായി പ്രവാസി മലയാളി യുവാക്കളെ വാര്‍ത്തെടുക്കുക, എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന, ഇന്റര്‍ സ്‌റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്‍രിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായതായും സംഘാടകര്‍ അറിയിച്ചു.

ജൂണ്‍ 19ന് ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് 6.30 വരെ നടക്കുന്ന മത്സരങ്ങള്‍ക്ക് ഇന്ത്യയുടെ മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം ജോപോള്‍ അഞ്ചേരി ആശംസകള്‍ അറിയിച്ചു. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍,പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍നിന്നായി ഒമ്പത് ടീമുകള്‍ രജിസ്‌ട്രേഷന്‍ നടത്തിയതായും സംഘാടകര്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് ഐലെന്‍ഡേര്‍സ്, ന്യൂയോര്‍ക്ക് ചലന്‍ഞ്ചേര്‍സ്, സോമര്‍സെറ്റ് എഫ്.സി യൂത്ത്, സോമര്‍സെറ്റ് ബ്ലാസ്‌റ്റേഴ്‌സ്, ഫിലാഡല്‍ഫിയ ആര്‍സെനാല്‍ എഫ്.സി, കോര്‍ അലയന്‍സ് എഫ്.സി, റെഡ് ലയണ്‍ എഫ്.സി, ബാള്‍ട്ടിമോര്‍ കിലാഡിസ്, ഫുട്‌ബോള്‍ ക്ലബ് ഓഫ് കാരോള്‍ട്ടന്‍ എഫ്.സി.സി എന്നിടീമുകളാണ് തീപാറുന്ന മത്സരങ്ങളില്‍ മാറ്റുരക്കുന്നവര്‍.

സോക്കര്‍ ടൂര്‍ണമെന്റിന്റെ ഒന്നും രണ്ടും വിജയികള്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കുന്നതാണെന്നും സംഘാടകരുടെ അറിയിപ്പില്‍ പറയുന്നു. ‘വിന്നേഴ്‌സ് കപ്പ്’ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് റോയ് മാത്യു (പബ്ലിക് ട്രസ്റ്റ് റീല്‍റ്റി ഗ്രൂപ്പും), റണ്ണേഴ്‌സ് അപ്പ് കപ്പ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പ്രൈം സി.പി.എ (എല്‍.എല്‍.സി) യുമാണ്.

18 വയസില്‍ താഴെ പ്രായമുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി മാതാപിതാക്കളുടെ ഒഴിവാക്കല്‍ രേഖ (ടശഴിലറ ണലശ്‌ലൃ) സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ സോക്കര്‍ കളിക്കുന്നതിനാവശ്യമായ പാദരക്ഷാകവചവും, ഉചിതമായ സുരക്ഷാ ക്രമീകരണങ്ങളും എടുത്തിരിക്കേണ്ടതാണെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

കോളിന്‍ മോര്‍സ് (732) 789 4774

ജോബിന്‍ ജോസഫ് (732) 666 3394,

ഡ്രക്‌സല്‍ വാളിപ്ലാക്കല്‍ (732) 379 0368

അന്‍സാ ബിജോ (732) 895 9212

ഐസക് അലക്‌സാണ്ടര്‍ (908) 800 3146

ആഷ്‌ലി തൂംകുഴി (732) 354 5605

ലിയോ ജോര്‍ജ് (609) 325 9185

അഗസ്റ്റിന്‍ ജോര്‍ജ് (732) 647 5274

ജോസഫ് ചാമക്കാലായില്‍ (732) 861 5052

സജി ജോസഫ് (617) 515 1014

ജോയല്‍ ജോസ് (732) 778 5876

ഷിജോ തോമസ് (732) 829 4031.

sh_v-sskäv-: wwws.yrosoccerleague.com

Email:s yrosoccerleague@gmail.com

സോക്കര്‍ ഫീല്‍ഡ് അഡ്രസ്: Mercer Coutny Park, 197 Blackwell Road, Pennington, NJ, 08534

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments