Thursday, December 5, 2024

HomeUS Malayaleeഓർമാ ഇൻ്റർനാഷണൽ രാജ്യാന്തര പ്രസംഗമത്സരം: അമ്മയും ദൈവവും

ഓർമാ ഇൻ്റർനാഷണൽ രാജ്യാന്തര പ്രസംഗമത്സരം: അമ്മയും ദൈവവും

spot_img
spot_img

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ, ‘മാതൃദിനാഘോഷ’ത്തോടനുബന്ധിച്ച് ‘രാജ്യാന്തര പ്രസംഗമത്സരം’ നടത്തുന്നു. ‘അമ്മയും ദൈവവും’ (Mother and God) എന്ന വിഷയത്തിൽ, അഞ്ചു മിനിട്ടിൽ കവിയാത്ത പ്രസംഗം, വീഡിയോ റിക്കോഡ് ചെയ്ത്, ormainternation@gmail.com (ഓർമാഇൻ്റെർനേഷൻ) എന്ന ഈമെയിലിൽ അയച്ചു നൽകണം.

ഫോൺ ക്യാമറ ഉപയോഗിച്ച് റിക്കോഡ് ചെയ്ത പ്രസംഗവും മതിയാകും. മെയ് 15 നുള്ളിൽ ലഭിക്കണം. ഈമെയിൽ അഡ്രസ്സിൽ ഓർമാഇൻ്റെർനേഷൻ എന്നേയുള്ളൂ; ഓർമാ ഇൻ്റർനാഷണൽ എന്നില്ല. 18 വയസ്സിൽ താഴെയുള്ള മലയാളിക്കുട്ടികൾക്കാണ് പ്രസംഗ മത്സരം. ഇംംഗ്ലീഷ്, മലയാളം ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ പ്രസംഗമാവാം.

സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ ഉള്ള കഴിവ് (The ability to speak without stage fear), അക്ഷര സ്ഫുടത (Precision of pronunciation), ഭാഷാശുദ്ധി (Purity of language), ആശയ സ്ഫുടത (Clarity of ideas and thoughts), ധാരാവാഹിത്വം (Fluency of language), സന്ദർഭോചിതമായ ശബ്ദനിയന്ത്രണം (Contextual voice control) എന്നീ മൂല്യ നിർണ്ണയോപാധികൾ മാനദണ്ഡമാക്കിയാണ് മാർക്കിടുക.

മത്സരിക്കുന്ന വിദ്യാർഥിയുടെ മാതാവോ പിതാവോ മലയാളിയായിരിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കേരളത്തിൽ മെയ് അവസാന ആഴ്ച്ച നടക്കുന്ന ഓർമാ ഇൻ്റർനാഷനൽ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത വിജയികൾക്ക് അയച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക്: ജോസ് ആറ്റുപുറം, ജോർജ് നടവയൽ 1-215-750-3283.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments