ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപീകരണത്തിന് ശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 100 ല്‍ പരം അംഗങ്ങളെ ഉള്‍പ്പെടുത്തി നാഷണല്‍ കമ്മിറ്റിയും 3 റീജിയന്‍ കമ്മിറ്റികളും രൂപീകരിച്ച് വിവിധ ചാപ്റ്ററുകളുടെ രൂപീകരണത്തിലേക്ക് പ്രവേശിക്കുന്ന ഒഐസിസി യുഎസ്എ യുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്ന് മെയ് 9 നു സൂം പ്ലാറ്റ്ഫോമില്‍ കൂടിയ നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു കൊണ്ട് ഒഐസിസി ഗ്ലോബല്‍ ചെയര്‍ മാന്‍ കുമ്പളത്തു ശങ്കരപ്പിള്ള പ്രസ്താവിച്ചു.
കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ഒഐസിസി യുഎസ്എയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്നും ബഹുമാനപ്പെട്ട കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ പ്രത്യേക ആശംസ അറിയിക്കുന്നുവെന്നും ശങ്കരപ്പിള്ള അറിയിച്ചു.
41 രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത പോഷക സംഘടനയാണ്. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഒഐസിസിയുടെ തുടക്കം മുതല്‍ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു പറഞ്ഞുകൊണ്ടായിരുന്നു ശങ്കരപ്പിള്ളയുടെ പ്രസംഗം.
ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സജി എബ്രഹാം, യുഡിഎഫിന്റെ കണ്‍വീനറായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച, ആറു സംസ്ഥാനങ്ങളിലെ ഗവര്‍ണറും മുന്‍ മന്ത്രിയുമായിരുന്ന കെ. ശങ്കരനാരായണന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച്, അംഗങ്ങള്‍ ഒരു മിനിറ്റ് മൗനമാചരിച്ചു.
പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജെയിംസ് കൂടല്‍
ആമുഖ പ്രസംഗം നടത്തി. കെപിസിസി പ്രസിഡണ്ടും നേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തികൊണ്ടാണ് ഓഐസിസി യൂഎസ്‌യുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതെന്ന് രണ്ടു പേരും സൂചിപ്പിച്ചു.
തുടര്‍ന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ വിജയം ഉറപ്പാക്കുന്നതിന് സംഘടനയുടെ ഭാഗത്തു നിന്ന് വിവിധ നിലകളില്‍ പിന്തുണ നല്കുന്നതിനു തീരുമാനിച്ചു. ഒഐസിസി യൂഎസ്എ സൈബര്‍ വിങ് ആന്‍ഡ് സോഷ്യല്‍ മീഡിയ ചെയര്‍ പേഴ്‌സണ്‍ ടോം തരകന്റെ നേതൃത്വത്തില്‍ സൈബര്‍ വിങ്ങിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഇലക്ഷന്‍ സ്‌പെഷ്യല്‍ സൂം മീറ്റിംഗ് ക്രമീകരിക്കുന്നതിന്നും തീരുമാനിച്ചു. മറ്റു സഹായങ്ങളും നല്‍കി കൊണ്ട് ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കുന്നതിന് തീരുമാനിച്ചു.
ഒഐസിസി യൂഎസ്സ്എയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ട്രഷറര്‍ സന്തോഷ് ഏബ്രഹാം അറിയിച്ചു.
ഫ്‌ലോറിഡ, ജോര്‍ജിയ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഈസ്റ്റേണ്‍ റീജിയന്റെ രൂപീകരണത്തിനുള്ള നടപടികളുടെ ഭാഗമായി വൈസ് പ്രസിഡണ്ട് ഡോ. മാമ്മന്‍. സി. ജേക്കബിനെ ചുമതലയേല്പിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളെയും നഗരങ്ങളെയും കേന്ദ്രീകരിച്ച് ചാപ്റ്ററുകള്‍ രൂപീകരിക്കുന്നത്തിനു വിവിധ നേതാക്കളെ ചുമതലയേല്പിച്ചു.
വിമന്‍സ് വിഭാഗം, യൂത്ത് വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനു തീരുമാനിച്ചു. ഒഐസിസി യുഎസ്എ യുടെ പ്രവര്‍ത്തനോത് ഘാടനവും ദേശീയ സമ്മേളനവും നടത്തുന്നതിന് തീരുമാനിച്ചു.
വൈസ് ചെയര്‍മാന്മാരായ കളത്തില്‍ വര്‍ഗീസ്, ജോബി ജോര്‍ജ്, വൈസ് പ്രസിഡണ്ട് ബോബന്‍ കൊടുവത്ത്, സെക്രട്ടറിമാരായ രാജേഷ് മാത്യു, ഷാജന്‍ അലക്‌സാണ്ടര്‍, മീഡിയ ചെയര്‍ പേഴ്‌സണ്‍ പി.പി. ചെറിയാന്‍, യൂത്ത് വിങ് ചെയര്‍ കൊച്ചുമോന്‍ വയലത്ത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു ജോര്‍ജ്, വര്‍ഗീസ് തോമസ് (അജി), വര്‍ഗീസ് കെ. ജോസഫ്, വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ ജോസഫ് ഔസോ, പ്രസിഡണ്ട് ഇ.സാം ഉമ്മന്‍, നോര്‍ത്തേണ്‍ റീജിയന്‍ ജനറല്‍ സെക്രട്ടറി സജി കുര്യന്‍, ട്രഷറര്‍ ജീ മുണ്ടക്കല്‍, സതേണ്‍ റീജിയന്‍ പ്രസിഡണ്ട് സജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി വാവച്ചന്‍ മത്തായി, ട്രഷറര്‍ സഖറിയ കോശി തുടങ്ങിയവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
വിമെന്‍സ് വിങ് ചെയര്‍പേഴ്‌സണ്‍ മിലി ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.
റിപ്പോര്‍ട്ട് :പി പി ചെറിയാന്‍(മീഡിയ ചെയര്‍ പേഴ്‌സണ്‍)