ഹൂസ്റ്റൺ : ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോദ്‌ഘാടനം കേരളാ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് നിർവഹിച്ചു .
സ്റ്റാഫോഡ് അൻഫൊർഗെറ്റബിൾ മെമ്മറീസ് ഇവന്റ് സെന്ററിൽ (445 FM 1092 500 H ,STAFFORD ,TX 77477 ) നടന്ന പരിപാടികളിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ് , മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ഓഫ് ലോ (NO .3 ) ജഡ്‌ജി ജൂലി മാത്യു , സ്റ്റാഫോർഡ് സിറ്റി പ്രൊടെം മേയർ കെൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
അമേരിക്കയിലെ പ്രമുഖ മലയാളി മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രെഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, വൈസ് പ്രസിഡണ്ട് ബിജു സഖറിയാ, ജോയിന്റ് സെക്രട്ടറി സുധ പ്ലാക്കാട്ട് , ജോയിന്റ് ട്രെഷറർ ജോയ് തുമ്പമൺ ,ഓഡിറ്റർ ജോർജ് ചെറായിൽ, പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് എന്നിവരടങ്ങിയ ദേശീയ പ്രവർത്തക സമിതി പരിപാടികൾക്ക് നേതൃത്വം നൽകി.