ഹ്യൂസ്റ്റൺ സെൻറ് ബേസിൽസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ മെയ് 13 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ 8 മണി വരെ ‘ലൈവ് നാടൻ തട്ടുകട’ നടത്തപ്പെടുന്നു.സ്റ്റാഫ്‌ഫോഡിൽ ഉള്ള 3015 5th സ്ട്രീറ്റ്,77477 എന്ന അഡ്രസ്സിൽ( ഐശ്വര്യ ബേക്കറിക്ക് എതിർവശം, സെൻ പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം) ആണ് രുചി വൈവിധ്യങ്ങൾ നിറഞ്ഞതും, കേരളത്തിൻറെ തനത് വിഭവങ്ങൾ സമൃദ്ധമായി ലഭ്യമാകുന്ന ലൈവ് തട്ടുകട പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. കേരളത്തിൻറെ നാടൻ തട്ടുകടകളിൽ ലഭ്യമാകുന്ന എല്ലാ രുചി വിസ്മയങ്ങളും, ആവി പറക്കുന്ന ഭക്ഷ്യവസ്തുക്കളും ആസ്വദിക്കാൻ ഏവർക്കും ലഭിക്കുന്ന കനകാവസരമാണ്ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെയുള്ള സമയം.

ഒരാൾക്കുള്ള പാക്കേജ് 35 ഡോളറും, ദമ്പതികൾക്കുള്ള പാക്കേജ് 65 ഡോളറും, മൂന്നു പേരടങ്ങുന്ന കുടുംബ പാക്കേജ് 100 ഡോളറും, നാലു പേരടങ്ങുന്ന കുടുംബ പാക്കേജ് 125 ഡോളറും, അഞ്ചു പേരടങ്ങുന്ന കുടുംബ പാക്കേജ് 140 ഡോളറും ആണ്.
മെയ് പത്താം തീയതി വരെ പ്രീ ഓർഡർ സൗകര്യവും ഒരുക്കിയിട്ടുണ്ട് . പ്രീ ഓർഡർ ചെയ്യുന്നവർക്ക് 10% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. കേരളത്തിൻറെ ദേശീയ ഭക്ഷണം എന്നറിയപ്പെടുന്ന പൊറോട്ടയും ബീഫും, ഭക്ഷണപ്രിയരുടെ ഹരമായ കപ്പ ബിരിയാണി, തനത് സിറിയൻ ക്രിസ്ത്യൻ വിഭവമായ പിടിഇറച്ചി, കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന ഓംലെറ്റ്, തട്ടുകടയിലെ എക്കാലത്തെയും ഒന്നാമനായ തട്ട് ദോശ, മസാല ദോശ എന്ന് തുടങ്ങി എല്ലാ വിഭവങ്ങളും രുചികരമായും, വൃത്തിയായും നൽകപ്പെടുന്നതായിരിക്കും.
തട്ടുകടയിൽ ഇരുന്നു കഴിക്കാവുന്ന ഭക്ഷണവൈവിധ്യങ്ങൾ ഏവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരുടെയും സാന്നിധ്യസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:
ജോണി:281- 682- 8332,സിമി ജോസഫ്: 973- 870- 1720 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .