Wednesday, October 16, 2024

HomeUS Malayaleeകുട്ടിയേയും അമ്മയെയും തട്ടികൊണ്ടുപോയ പ്രതിയെ കണ്ടെത്താന്‍ ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു

കുട്ടിയേയും അമ്മയെയും തട്ടികൊണ്ടുപോയ പ്രതിയെ കണ്ടെത്താന്‍ ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

കോര്‍പസ് ക്രിസ്റ്റി (ടെക്‌സസ്): ഒരു വയസ്സുള്ള കുട്ടിയെയും അമ്മ ജെസബേല്‍ സമോറയേയും തട്ടിക്കൊണ്ടു പോയ ക്രിസ്റ്റിന്‍ ഗാര്‍സിയയ്‌ക്കെതിരെ (24) പൊലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊലപാതകത്തിനും കവര്‍ച്ച നടത്തിയ കേസിലും പോലീസ് അന്വേഷണം നേരിടുകയായിരുന്നു ക്രിസ്റ്റിന്‍ ഗാര്‍സിയ.

വീട്ടില്‍ അതിക്രമിച്ചു കടന്നു കുട്ടിയേയും ജെസബേലിനെയും ക്രിസ്റ്റിന്‍ ഗാര്‍സിയ തട്ടികൊണ്ടുപോകുകയായിരുന്നു. ക്രിസ്റ്റിന്‍ ഗാര്‍സിയയുടെ മുന്‍ കാമുകിയായിരുന്നു ജെസബേല്‍. ജെസബേലിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി. പതിനെട്ടു വയസ്സു പ്രായവും, നാലടി പതിനൊന്ന് ഇഞ്ചു ഉയരവുമുണ്ട്. ബ്ലു ജീന്‍സും, ടോപുമാണ് ഇവര്‍ ധരിച്ചിരുന്നത്.

തട്ടികൊണ്ടുപോയ ഗാര്‍സിയാക്ക് അഞ്ച് ഇഞ്ച് ഉയരവും 160 പൗണ്ട് തൂക്കവും ഉണ്ടെന്നും വെള്ള ഹുഡിയും കറുത്തമാസ്ക്കും ധരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. 2007 കാഡിലാക് എസ്ക്കലേഡ് ടെക്‌സസ് നമ്പര്‍ പ്ലേറ്റ് 4ടഖഗഇ കാറാണ് തട്ടികൊണ്ടു പോകുന്നതിനായി ഉപയോഗിച്ചത്. വാഹനത്തെക്കുറിച്ചോ, ഗാര്‍സിയക്കുറിച്ചോ വിവരം ലഭിക്കുന്നവര്‍ 911 നമ്പറില്‍ വിളിച്ചു വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments