പി.പി.ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: ഫെഡറല്‍ ട്രേയ്ഡ് കമ്മീഷന്‍ അദ്ധ്യക്ഷയായി ബൈഡന്‍ നോമിനേറ്റു ചെയ്ത പാക്കിസ്ഥാന്‍ അമേരിക്കന്‍ ലിനാ ഖാനെ(32) യു.എസ്. സെനറ്റ് അംഗീകരിച്ചു.
യു.എസ്. സെനറ്റില്‍ ജൂണ്‍ 15 നടന്ന വോട്ടെടുപ്പില്‍ 28 നെതിരെ 69 വോട്ടുകളാണ് ലിനവാന്‍ നേടിയത്. ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റംഗങ്ങളും ഖാന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.
കൊളംബിയ ലൊസ്ക്കൂളില്‍ അസ്സോസിയേറ്‌റ് പ്രൊഫസര്‍ ഓഫ് ലൊ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു കാലിഫോര്‍ണിയ സിലിക്കണ്‍ വാലിയില്‍ നിന്നുള്ള പുരോഗമന ഡെമോക്രാറ്റായ ലിന.
പാക്കിസ്ഥാനില്‍ നിന്നുള്ള മാതാപിതാക്കള്‍ക്ക് ലണ്ടനില്‍ ജനിച്ച മകളാണ് ലിന. 1989 മാര്‍ച്ച് 3 ന് ജനിച്ച ലിന പതിനൊന്നാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം 2010 ല്‍ അമേരിക്കയിലെത്തി.
വില്യംസ കോളേജില്‍ നിന്നും ബിരുദം നേടിയതിന് ശേഷം യെയിന്‍ ലൊ സ്ക്കൂളില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി.
ലൊസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ തന്നെ ആമസോണ്‍സ് ആന്റ് ട്രസ്റ്റ് പാരഡോക്‌സ് എന്ന ലേഖനത്തിലൂടെ ഇവര്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റി.
നിരവധി ഫെഡറല്‍ ഗവണ്‍മെന്റ് തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലിനയെ തേടി നിരവധി അവാര്‍ഡുകളും എത്തിച്ചേര്‍ന്നിട്ടുണ്ട്. മിനിസോട്ടയില്‍ നിന്നുള്ള സെനറ്റര്‍ ഏമി ക്ലൊബച്ചര്‍ ഖാനെ അഭിനന്ദിച്ചു സന്ദേശമയച്ചു.