മയാമി: അമേരിക്കയിലെ മിയാമി ബീച്ചിന് സമീപത്തുള്ള പാര്‍പ്പിട സമുച്ചയം ഭാഗീകമായി തകര്‍ന്ന് മൂന്നു പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 99 പേരെ കാണാനില്ല. ഇവര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണു സൂചന.
മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 102 പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. ഇവരില്‍ പത്ത് പേര്‍ക്ക് പരിക്കുണ്ട്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തം.
പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പാതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സഹായം ലഭ്യമാക്കാന്‍ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.