Friday, October 11, 2024

HomeUS Malayaleeനാലുമാസം പ്രായമുള്ള കുട്ടിയുടെ മരണം; മാതാപിതാക്കള്‍ അറസ്റ്റില്‍

നാലുമാസം പ്രായമുള്ള കുട്ടിയുടെ മരണം; മാതാപിതാക്കള്‍ അറസ്റ്റില്‍

spot_img
spot_img

പി.പി. ചെറിയാന്‍

സൗത്ത് കരോളിന: നാലു മാസം പ്രായമുള്ള കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. കുട്ടിയുടെ ഫീഡിങ്ങ് ബോട്ടിലില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണു പതിനെട്ടു വയസ്സുള്ള പിതാവ് ബ്രാഡിയും, 19 വയസ്സുള്ള മാതാവ് ബെഡന്‍ബൊയും അറസ്റ്റിലായത്.

ഇവര്‍ പൊലിസിനെ വിളിച്ചു കുട്ടി ബോധരഹിതയായി എന്ന് അറിയിക്കുകയായിരുന്നു. ന്യുബെറി കൗണ്ടിയിലുള്ള വീട്ടില്‍ പൊലിസ് എത്തുമ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ ശരീരത്തിലും പാല്‍കുപ്പിയിലും അളവില്‍ കൂടിയ തോതില്‍ ലഹരിമരുന്നു കണ്ടെത്തി. മാതാപിതാക്കള്‍ കുട്ടിക്ക് ബോധപൂര്‍വ്വം മയക്കു മരുന്നു നല്‍കുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.

മാതാപിതാക്കളെ പരിശോധനയ്ക്കു വിധേയരാക്കിയപ്പോള്‍ ലഹരിമരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കു ജാമ്യം നിഷേധിച്ചു. തുടര്‍ന്നു നുബെറി കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ അയച്ചു. 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണു ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments