പി.പി. ചെറിയാന്‍
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് വൈറ്റ് ഓക്‌സ് പാര്‍ക്കിങ് ലോട്ടില്‍ നിറുത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാനെത്തിയ പൊലീസ് ഓഫിസര്‍ കെവിന്‍ പോളിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഷോനാ കേഫ് (22), എലൈജ അനഡോള്‍സ സീനിയര്‍ (18) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
പി റിഡ്ജ് പൊലിസ് ഓഫിസര്‍മാരായ കെവിനും, ബയാന്‍ സ്റ്റാംപ്‌സും ചേര്‍ന്നു പാര്‍ക്കിങ് ലോട്ടില്‍ നിര്‍ത്തിയിട്ട വാനിലെ ഡ്രൈവറുമായി സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ ഷോനാ കേഫും എലൈജ അനഡോള്‍സയും ചേര്‍ന്നു പൊലീസുകാരുടെ വാഹനത്തിലേക്കു വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണ കെവിന്‍ന്റെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കി.
കെവിന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിനുശേഷം വാഹനം ഓടിച്ചു പോയ പ്രതികളെ മിസൗറി നോര്‍ത്ത് അതിര്‍ത്തിയില്‍ നിന്നും നൂറുമൈല്‍ അകലെയുള്ള ബെല്ല വിസ്റ്റയില്‍ വച്ചാണു പൊലീസ് പിടികൂടിയത്. പ്രതികളിലൊരാളായ ഷോനാ കേഫിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അര്‍ക്കന്‍സാസ് അറ്റോര്‍ണി ജനറല്‍ ലസ്‌ലി പറഞ്ഞു.
23 വര്‍ഷത്തെ സര്‍വീസുള്ള കെവിന്‍ മൂന്നുവര്‍ഷം മുമ്പാണ് പി റിഡ്ജ് പൊലീസില്‍ ചേര്‍ന്നത്.