ഫൊക്കാനാ കാനഡാ റീജിയണിന്റേയും ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേയും വിതരണോദ്ഘാടനം വെര്‍ച്വല്‍ മീറ്റിംഗിലൂടെ നടന്നു. കാനഡ റീജിയന്‍ വൈസ് പ്രസിഡണ്ട് സോമന്‍ സക്കറിയ കൊണ്ടൂരാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫൊക്കാന മുന്‍ പ്രസിഡണ്ടും ഫൌണ്ടേഷന്‍ ചെയര്‍മാനുമായ ജോണ്‍ പി. ജോണിന് ആദ്യ മെഡിക്കല്‍ കാര്‍ഡ് നല്‍കിക്കൊണ്ട് മന്ത്രി വിഎന്‍ വാസവന്‍ ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
മലയാളികളുടെ ഏറ്റവും വലിയ സംഘടനയായിട്ടുള്ള ഫൊക്കാന സംഘടിപ്പിച്ച ഹെല്‍ത് കാര്‍ഡ് വിതരണ ചടങ്ങില്‍ ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ കൂടി പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ഉയര്‍ച്ചയ്ക്കു വേണ്ടി ഫൊക്കാന വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
എല്ലാവര്‍ക്കുമറിയാവുന്നതുപോലെ കേരളം കോവിഡ് എന്ന മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. ഇത്തരമൊരു മഹാവിപത്തിനെ നേരിടുന്നതില്‍ ആഗോള മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കേരളം മുന്നേറുന്നത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും മരണനിരക്കില്‍ ദേശീയ തലത്തില്‍ വളരെ കുറവുള്ള സംസ്ഥാനം കേരളമാണ്. ഈ സമയത്ത് ആരോഗ്യ രംഗത്തും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. കേരളീയ സമൂഹം ഒറ്റക്കെട്ടായി കോവിഡെന്ന മഹാമാരിയെ നേരിടുന്ന സാഹചര്യത്തിലാണ് ഫൊക്കാനയുടെ ഈ സമ്മേളനം നടക്കുന്നത്.
ഭയാനകമായ രീതിയിലാണ് കോവിഡിന്റെ ആദ്യഘട്ടം അമേരിക്കയില്‍ കടന്നുപോയതെന്ന് ലോകം ഭീതിയോടെ കണ്ട കാര്യമാണ്. ഇത്തരമൊരു ഘട്ടത്തില്‍ വാക്‌സിനേഷന്‍ മാത്രമാണ് താല്‍ക്കാലിക പ്രതിവിധിയെന്ന് മനസ്സിലാക്കിക്കൊണ്ട് കോവിഷീല്‍ഡും കോവാക്‌സിനും വിതരണം ചെയ്തുകൊണ്ട് കേരളം ബഹുദൂരം മുന്നിലേക്ക് എത്തിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
രാജഗിരി ഹോസ്പിറ്റല്‍ പേഷ്യന്റ് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. മാത്യു ജോണ്‍ ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിനെക്കുറിച്ചും സ്റ്റുഡന്റ് എന്‍റിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചും വിശദീകരിച്ചു.
ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി.മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഫിസിഷ്യന്‍ ഡോ. മാത്യു ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫൊക്കാന അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ് കാനഡയിലെ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, ജോണ്‍ പി ജോണ്‍, കുര്യന്‍ പ്രക്കാനം, ജോസ്സി കാരക്കാട്ട്, ബിജു ജോര്‍ജ്, പ്രസാദ് നായര്‍, രേഷ്മ സുനില്‍, മഹേഷ് രവി, ബിലു കുര്യന്‍, ബീനാ സ്റ്റാന്‍ലി ജോണ്‍സ് തുടങ്ങിയവരും മീറ്റിംഗില്‍ സംസാരിച്ചു. ഫൊക്കാന കാനഡ റീജിയണല്‍ ആര്‍.വി.പി സോമന്‍ സക്കറിയ സ്വാഗതവും നാഷണല്‍ കമ്മിറ്റി അംഗം മനോജ് ഇടമന നന്ദിയും പറഞ്ഞു.