Monday, December 2, 2024

HomeUS Malayalee'രാഗവിസ്മയ' ജൂൺ 3 ന്; ഒരുക്കങ്ങൾ പൂർത്തിയായി

‘രാഗവിസ്മയ’ ജൂൺ 3 ന്; ഒരുക്കങ്ങൾ പൂർത്തിയായി

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടത്തുന്ന സംഗീത വിസ്മയം- രാഗവിസ്മയ – 2022 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു

ജൂൺ 3 വെള്ളിയാഴ്ച മിസ്സോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളിൽ ( 303 Present St, Missouri City, TX 77489) നടത്തുന്ന സംഗീത പരിപാടി വൈകിട്ട് 6ന് ആരംഭിക്കും.

കർണാടിക്, വെസ്റ്റേൺ, സുറിയാനി സംഗീതത്തിൽ പ്രാവീണ്യം നേടി കേരളത്തിലെ സർഗ്ഗഭാരതി സംഗീത അക്കാദമിയുടെ ഡയറക്ടറും സെമിനാരി അധ്യാപകനും ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ മുൻ ഡയറക്ടറുമായ ഡോ.എം പി. ജോർജ് അച്ചന്റെ നേതൃത്വത്തിൽ നടത്തുന്ന സംഗീത അർച്ചനയിൽ 40 ൽ പരം പാശ്ചാത്യ പൗരസ്ത്യ വാദ്യോപകരണങ്ങളും 65 സംഗീതജ്ഞരും ഒത്തുചേരുന്നു

ഹൂസ്റ്റൺ നിവാസികൾക്കായി ഒരുക്കിയിരിക്കുന്ന ഈ സംഗീത വിസ്മയം സംഗീത ലോകത്തിനു ചരിത്ര വിസ്മയം തീർക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഹൂസ്റ്റണിലെ വിവിധ സഭകളിലെ വന്ദ്യ വൈദികരും അംഗങ്ങളും ഈ സംഗീത സംഘത്തിൽ പങ്കെടുക്കുന്നുവെന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്.

വൈറ്റ് ഹൗസിൽ യുഎസ് ഫെഡറൽ ഗവൺമെന്റ് ഡെപ്യൂട്ടി അസ്സോഷ്യേറ്റ് അഡ്മിനിട്രേറ്ററായിരിക്കുന്ന റവ. ഫാ. അലക്സാണ്ടർ.ജെ. കുര്യൻ അനുഗ്രഹ സന്ദേശം നൽകും.

ആദരണീയരായ ഫോട്ബെൻഡ് കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, വന്ദ്യരായ വൈദികർ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് അനിൽ ആറന്മുള, ഡയോസിഷൻ കൗൺസിൽ മെമ്പർ മനോജ് തോമസ് എന്നിവർ ചേർന്നു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.

ഇടവകയുടെ ധനശേഖരണാർഥം നടത്തുന്ന ഈ സംഗീത വിസ്മയത്തിനു സാക്ഷ്യം വഹിക്കാൻ ഹൂസ്റ്റൺ പ്രദേശത്തെ സഹൃദയരായ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നു ഇടവക ചുമതലക്കാർ അറിയിച്ചു. പ്രവേശന കവാടത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പ്രവേശന ടിക്കറ്റുകൾ ലഭ്യമാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

റവ.ഫാ. ഐസക് പ്രകാശ്, ജോർജ് തോമസ് (ട്രസ്റ്റി) – 281 827 4114, ഷിജിൻ തോമസ് (സെക്രട്ടറി) – 409 354 1338 രാജു സ്കറിയ – 832 296 9294, ഷാജി കെ. യോഹന്നാൻ – 832 951 2202, എൽദോ ജോസഫ് – 832 228 3294, ജിൻസ് ജേക്കബ് – 832 971 3593 തുടങ്ങിയവരുടെ നേതൃത്വത്തിൽ 50 ൽ പരം അംഗങ്ങളടങ്ങിയ അടങ്ങിയ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വൻവിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments