Thursday, April 24, 2025

HomeUS Malayaleeബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാന് സ്വീകരണവും സ്ഥിരീകരണ ശുശ്രൂഷയും 23 ന് ശനിയാഴ്ച 

ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാന് സ്വീകരണവും സ്ഥിരീകരണ ശുശ്രൂഷയും 23 ന് ശനിയാഴ്ച 

spot_img
spot_img

ഹൂസ്റ്റൺ: ചർച്ച്‌ ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്‌ഐ) മധ്യകേരള മഹായിടവക  ബിഷപ്പ് അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു. മഹായിടകവിയിലെ ബിഷപ്പ് ആയതിനു ശേഷം ആദ്യമായി ഹൂസ്റ്റൺ സന്ദർശിക്കുന്ന  അദ്ദേഹത്തിന് ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയിൽ സമുചിതമായ  സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

ജൂലൈ 23 നു ശനിയാഴ്ച  രാവിലെ 9 മണിക്ക് സെന്റ് തോമസ് സിഎസ്ഐ  ദേവാലയത്തിൽ (13630, Almeda Genoa Rd, housotn, Texas 77047) ആരംഭിക്കുന്ന വിശുദ്ധ സംസർഗ ശുശ്രൂഷയ്ക്ക്  അഭിവന്ദ്യ തിരുമേനി മുഖ്യ കാർമ്മികത്വം വഹിയ്ക്കും. ഇടവകയിലെ 28 യുവജനങ്ങളുടെ സ്ഥിരീകരണ ശുശ്രൂഷയ്ക്കും (ആദ്യ കുർബാന) തിരുമേനി  നേതൃത്വം നൽകും.  

ശുശ്രൂഷയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനിക്ക് പ്രത്യേക സ്വീകരണവും നൽകും.

പുന്നയ്ക്കാട് മലയിൽ കുടുംബാംഗമായ ബിഷപ്പ് സാബു ചെറിയാനെ 2021 ജനുവരി 18 ന് സിഎസ് ഐ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം മധ്യകേരള മഹായിടവകയുടെ 13 മത് ബിഷപ്പായി അഭിഷേകം ചെയ്തു. കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വച്ചായിരുന്നു സ്ഥാനാഭിഷേക ശുശ്രൂഷ. 1988 ഏപ്രിൽ 20 ന് ഡീക്കൻ  പട്ടവും 1989 ജനുവരി 20 നു  പ്രസ്ബിറ്റർ പട്ടവും ബിഷപ്പ് എംസി മാണിയിൽ നിന്ന് സ്വീകരിച്ചു.  മൂന്ന് ദശകങ്ങൾ സഭയുടെ വിവിധ ചുമതലകളിലും വിവിധ ഇടവകകളും ശുശ്രൂഷ ചെയ്തു.  

ഡോ.ജെസ്സി സാറ കോശിയാണ്  സഹധർമ്മിണി.  

ബിഷപ്പിന്റെ ആദ്യ ഹൂസ്റ്റൺ സന്ദർശനം അനുഗ്രഹകരമാക്കി തീർക്കുന്നതിന് വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സ്ഥിരീകരണ  ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ ശുശ്രൂഷകളിൽ സംബന്ധിക്കുന്ന ഏവർക്കും സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ജീമോൻ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments