Friday, October 4, 2024

HomeUS Malayaleeഡാളസ് ഐഎസ്ഡിയില്‍ ചൊവ്വാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധം

ഡാളസ് ഐഎസ്ഡിയില്‍ ചൊവ്വാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധം

spot_img
spot_img

പി.പി. ചെറിയാന്‍

ഡാളസ്: ഡാലസ് ഇന്‍ഡിപെന്‍ സ്കൂള്‍ ഡിസ്ട്രിക്ടിലെ വിദ്യാര്‍ഥികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി സൂപ്രണ്ട് മൈക്കിള്‍ ഹിനോറസ ഉത്തരവിട്ടു.

ഐഎസ്ഡി അതിര്‍ത്തിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 10 മുതലാണ് മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഡെല്‍റ്റാ വൈറസ് വ്യാപകമാകുന്നതാണ് മാസ്ക് നിര്‍ബന്ധമാക്കാന്‍ കാരണമെന്ന് സ്കൂള്‍ സൂപ്രണ്ട് വിശദീകരിച്ചു.

ടെക്‌സസ് ഗവര്‍ണര്‍ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കരുതെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും, പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മാസ്ക് ഉപയോഗിക്കാനാണു ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ ഗവര്‍ണറുടെ ഉത്തരവ് ലംഘിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് ടെക്‌സസിലെ ഏറ്റവും വലിയതും ടെക്‌സസിലെ രണ്ടാമത്തേയും വലിയ സ്കൂളാണ് ഡാലസ് ഐഎസ്ഡി .

ഈ മാസാവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും, ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങളുടെ ഗൗരവം വര്‍ധിക്കുമെന്നും യു ടി സൗത്ത് വെസ്റ്റേണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐഎസ്ഡിയുടെ തീരുമാനം ജില്ലാ കൗണ്ടി ജഡ്ജി ക്ലെ. ജങ്കിന്‍സ് സ്വാഗതം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments