ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (4637 WEST OREM DRIVE HOUSTON, TX 77045) എട്ട് നോമ്പ് പെരുന്നാള്‍ ആഘോഷിക്കുന്നു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 5-ാം തീയതി ഞായറാഴ്ച വരെയാണ് എട്ട് നോമ്പ് പെരുന്നാള്‍ ആചരിക്കുന്നത്.
മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട ഏവരും ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും ഭയഭക്തിപൂര്‍വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. ബിജോ മാത്യു അഭ്യര്‍ത്ഥിച്ചു.
ഓഗസ്റ്റ് 29 ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 5-ാം തീയതി ഞായറാഴ്ച വരെ പ്രഭാത പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാ പ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ 11 മണിക്ക് പാച്ചോര്‍ നേര്‍ച്ചയും നടത്തപ്പെടുന്നതാണ്.
എല്ലാ ദിവസവും ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. പെരുന്നാള്‍ ഓഹരിയെടുത്ത് പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ സെക്രട്ടറിയുമായോ ട്രഷററുമായോ ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. ബിജോ മാത്യു (വികാരി)-404 702 8284
ജേക്കബ്ബ് വര്‍ഗീസ് (സെക്രട്ടറി)-646 808 6273
ഷിജു വര്‍ഗീസ് (ട്രഷറര്‍)-281 235 6827