ഫോമാ കൺവൻഷന്റെ റിസോർട്ട് രജിസ്‌ട്രേഷൻ നമ്പർ ഇന്ന് മുതൽ ലഭ്യമാവും. നാളെ വൈകുന്നേരവും നമ്പർ ലഭിക്കാത്തവർ ഭാരവാഹികളെയോ രജിസ്‌ട്രേഷൻ കമ്മിറ്റിയെയോ ബന്ധപ്പെടണം. ഇ-മെയിലിലൂടെയോ ടെക്സ്റ്റ് മെസേജ് വഴിയോ ഫോൺ കോൾ വഴിയോ നമ്പർ അറിയിക്കുന്നതാണ് .
രജിസ്‌ട്രേഷൻ നമ്പറില്ലാതെ റിസോർട്ടിൽ പ്രവേശിപ്പിക്കില്ല എന്ന് ഓർമിക്കുക. രജിസ്ട്രേഷനിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുവാനും ഇപ്പോൾ അവസരമുണ്ട് . ചെക്ക് ഇൻ, ചെക്ക് ഔട്ട് ഡേറ്റുകൾ പ്രത്യേകം ശ്രദ്ധിക്കുക.
പാലസ് റിസോർട്ട് എന്ന ആപ്പ് ഡൗൺലോഡ് ചെയ്‌താൽ റസ്റ്ററന്റ് ബുക്കിംഗ് തുടങ്ങിയവ ചെയ്യാവുന്നതാണ് .
പാസ്പോർട്ട് കോപ്പി അപ്ലോഡ് ചെയ്‌താൽ കൗണ്ടറിലെത്തുമ്പോഴേ പാസ്പോർട്ട് കാണിക്കാതെ കീ വാങ്ങി റൂമിലേക്ക് പോകാം.
കൂടുതൽ വിവരങ്ങൾക്ക് :
ജോയ് എൻ സാമുവൽ : (832) 606-5697
ബൈജു വർഗീസ് : (914) 349-1559
സജൻ മൂലേപ്ലാക്കൽ : (408) 569 7876