Sunday, April 27, 2025

HomeUS Malayaleeഎംജിഎം സ്റ്റഡി സെന്റര്‍ സില്‍വര്‍ ജൂബിലി നിറവില്‍; പുതിയ ക്ലാസുകള്‍ സെപ്റ്റംബര്‍ 12-ന് ആരംഭിക്കും

എംജിഎം സ്റ്റഡി സെന്റര്‍ സില്‍വര്‍ ജൂബിലി നിറവില്‍; പുതിയ ക്ലാസുകള്‍ സെപ്റ്റംബര്‍ 12-ന് ആരംഭിക്കും

spot_img
spot_img

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും, ഭാരതീയ കലകളും പഠിപ്പിക്കുന്നതിനുവേണ്ടി യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച എംജിഎം സ്റ്റഡി സെന്ററിന്റെ ഇരുപത്തിയഞ്ചാമത് അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ 12-നു ഞായറാഴ്ച ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഫാ നൈനാന്‍ ടി. ഈശോ അറിയിച്ചു.

1997 സെപ്റ്റംബര്‍ 14-ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലംചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി ഉദ്ഘാടനം ചെയ്ത് ആശീര്‍വദിച്ച എംജിഎം സ്റ്റഡി സെന്റര്‍ വിജയകരമായ 24 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.

ഈ സ്കൂളില്‍ നിന്ന് സംഗീതവും നൃത്തവും പ്രസംഗവുമൊക്കെ പരിശീലിച്ച കുട്ടികള്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ വിവിധ സംഘടനകള്‍ നടത്തുന്ന കലാമത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

മാതൃഭാഷയായ മലയാളം കൂടാതെ സംഗീതം, നൃത്തം, പിയാനോ, വയലിന്‍, ഗിറ്റാര്‍, പ്രസംഗം, ബാസ്കറ്റ് ബോള്‍ തുടങ്ങി നിരവധി ഇനങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരാല്‍ പരിശീലനം നല്‍കിവരുന്നു.

എല്ലാ ഞായറാഴ്ചയും വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെയാണ് ക്ലാസുകള്‍. യോങ്കേഴ്‌സ് പബ്ലിക് സ്കൂള്‍ # 29-ല്‍ വച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. ഇക്കൊല്ലത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. നൈനാന്‍ ടി. ഈശോ (914 645 0101) വിലാസം: 47 croydon Rd, (School #29) Yonkers 10710).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments