Sunday, October 2, 2022

HomeUS Malayaleeകേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഓണാഘോഷം വർണശമ്പളമായി

കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഓണാഘോഷം വർണശമ്പളമായി

spot_img
spot_img

ബിജി ഫിലിപ്പ് എടാട്ട്

ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ നാലിന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ഡിസ്‌പ്ലാൻസിൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെൻററിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

അസോസിയേഷൻ പ്രസിഡൻറ് ഷൈൻ പെരേരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമാ സെൻട്രൽ റീജിയൺ നിയുക്ത വൈസ് പ്രസിഡൻറ് ടോമി ഇടത്തിൽ ദീപം തെളിയിച്ച് ഓണാഘോഷപരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഫോമാ നാഷണൽ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ശ്രീ പീറ്റർ കുളങ്ങര, നാഷണൽ ലോജിസ്റ്റിക്സ് ഓണർമാരും , ഈ പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർമാരും ആയ അരുൺ നെല്ലാമറ്റം, ബ്ലസൻ അലക്സാണ്ടർ, ഷിനോയ് കാനിൽ, ബിജി ഫിലിപ്പ് എടാട്ട്, സച്ചിൻ ഉറുമ്പിൽ, ഐഎംഎ പ്രസിഡൻറ് ഷിബു കുളങ്ങര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അസോസിയേഷൻ ഡയറക്ടർ ജീൻ പുത്തൻപുരയ്ക്കൽ സ്വാഗതവും അസോസിയേഷൻ വൈസ് പ്രസിഡൻറ് സോണി ചെറിയശ്ശേരിയിൽ ഏവർക്കും നന്ദിയും പറഞ്ഞു.

തുടർന്ന് പ്രിയ ഡെന്നിയുടെ നേതൃത്വത്തിൽ തിരുവാതിരയും, ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് നയനമനോഹരമായ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു.

സച്ചിൻ ഉറുമ്പിൽ, എബിൻ തോടുകയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോയിലെ മലയാളികളുടെ ഇടയിൽ വളരെ പ്രശസ്തി നേടിയ കേരള സംരംഭമായ ‘നാടൻ സോൾ ‘ലൈവ് ഓർക്കസ്ട്രാ സദസ്സിനെ ആവേശഭരിതമാക്കി.

സിലു ജിൻ പുത്തൻപുരക്കൽ പരിപാടിയുടെ അവതാരകയായിരുന്നു.

ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി സച്ചിൻ ഉറുമ്പിൽ, സോണി ചെറിയശ്ശേരിയിൽ, ടിൻസി ഷിനോയ്, സുനി ഷൈൻ, മഞ്ജു സോണി തുടങ്ങിയവർ നേതൃത്വം നൽകി .കൈരളി കാറ്ററിങ്ങിന്റെ വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാസംഘടന നേതാക്കന്മാർക്കും ,കലാപരുപാടികൾക് നേതൃത്വം നൽകി സഹായിച്ച എല്ലാവര്ക്കും കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻറെ ഭാരവാഹികൾ നന്ദി അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments